അനധികൃത മത്സ്യബന്ധനം പിടികൂടാൻ വലവിരിച്ച് ഫിഷറീസ് വകുപ്പ്
text_fieldsതിരൂർ: കൂട്ടായി മംഗലം കടവിൽ അനധികൃതമായി മത്സ്യബന്ധനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫിഷറീസ് വകുപ്പ് പരിശോധന നടത്തി.
ജില്ലയിലെ ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും നിയമ ലംഘനങ്ങള്‍ തടയുന്നതിനുമായി ഫിഷറീസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ജലാശയങ്ങളില്‍ പട്രോളിങ് ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
ജലമലിനീകരണം, അമിത മത്സ്യബന്ധനം, ചെറുമത്സ്യങ്ങളെ പിടിക്കല്‍, നിരോധിത മത്സ്യബന്ധന രീതികള്‍ എന്നിവ മൂലം ഉള്‍നാടന്‍ മത്സ്യ സമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് പട്രോളിങ് ശക്തമാക്കിയത്. മത്സ്യപ്രജനന സമയത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞ് ചെറിയ കണ്ണികളുള്ള വലകളും മുളങ്കാലുകളും ഉപയോഗിച്ച് നിർമിച്ചിരുന്ന തടയണയും കെണികളും റെസ്ക്യൂ കാർഡിന്റെ സഹായത്തോടെ നീക്കം ചെയ്തു. ജൂൺ, ജൂലൈ മാസങ്ങളിൽ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ മത്സ്യബന്ധനം നടത്തുന്നവരെ പിടികൂടി ഫിഷറീസ് വകുപ്പ് ആക്ട് പ്രകാരം ശക്തമായ നടപടി സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായാണ് പരിശോധന.
വരും ദിവസങ്ങളിലും ജില്ലയിലുടനീളം പരിശോധന നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ അറിയിച്ചു.
പുറത്തൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എ.എഫ്. ഷിജി, ഫിഷറീസ് ഓഫിസർ അനഘ, സുരാജ്, ജഷീദ, മുഹമ്മദ് അഷറഫ്, മൻസൂർ, അബ്ദുൽ ജലീൽ, ദിനേശൻ തുടങ്ങിയ ഫിഷറീസ് വകുപ്പ് ജീവനക്കാരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പൊതുജലാശയങ്ങളില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ല ഫിഷറീസ് മേധാവിയേയോ ഇന്‍ലാൻഡ് പട്രോളിങ് സ്ക്വാഡിനെയോ വിവരം അറിയിക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0494: 2666428.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.