സത്യപ്രതിജ്ഞ ടി.വിയിൽ കണ്ടു; കേക്ക് മുറിച്ചാഘോഷിച്ച് അബ്ദുറഹ്മാെൻറ കുടുംബം
text_fieldsതിരൂർ: മുസ്ലിം ലീഗിെൻറ തട്ടകത്തിൽ കരുത്തനായ പി.കെ. ഫിറോസിനെ മലർത്തിയടിച്ച് താനൂർ മണ്ഡലത്തിൽ രണ്ടാമതും വെന്നിക്കൊടി പാറിച്ച വി. അബ്ദുറഹ്മാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് തിരൂർ പോരൂരിലെ ജ്യേഷ്ഠസഹോദരൻ ഡോ. കുട്ടിയുടെ വീട്ടിലെ ടി.വിയിൽ കണ്ട് കുടുംബാംഗങ്ങൾ.
മലപ്പുറം ജില്ലയിലെ ഏക മന്ത്രിയായി അദ്ദേഹം ചുമതലയേറ്റതിന് പിറകെ ഭാര്യ സാജിതയും മക്കളും ബന്ധുക്കളും ചേർന്ന് കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. മന്ത്രിസ്ഥാനം സംബന്ധിച്ച പ്രഖ്യാപനമുണ്ടായ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അബ്ദുറഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ വീട്ടിൽ ആഘോഷ പരിപാടികെളാന്നും സംഘടിപ്പിക്കാനായിരുന്നില്ല.
വീട്ടുപരിസരത്ത് പ്രവർത്തകരിൽ ചിലർ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചെങ്കിലും അബ്ദുറഹ്മാെൻറ സാന്നിധ്യമുണ്ടായിരുന്നില്ല. രക്തസമ്മർദത്തിലെ വ്യതിയാനത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ മന്ത്രി ബുധനാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് തിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.