തിരൂർ ജില്ല ആശുപത്രി സേവന ഫീസ് വർധന: തീരുമാനം മരവിപ്പിച്ചു
text_fieldsതിരൂർ: തിരൂർ ജില്ല ആശുപത്രിയിലെ വിവിധ സേവനങ്ങളുടെ ഫീസ് വർധിപ്പിച്ച നടപടി താൽക്കാലികമായി മരവിപ്പിച്ചു. വിവിധ സംഘടനകൾ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നടപടി.
കാഷ്വാലിറ്റി ടിക്കറ്റ് വർധനവ് അടക്കമുള്ള നിരക്കാണ് എച്ച്.എം.സി തീരുമാനപ്രകാരം തൽക്കാലം മരവിപ്പിച്ചത്. മേജർ ശസ്ത്രക്രിയകൾ, മൈനർ ശസ്ത്രക്രിയകൾ, തിമിര ശസ്ത്രക്രിയ തുടങ്ങിയ ആശുപത്രിയിലെ മിക്ക സേവനങ്ങളുടെയും ഫീസ് നേരത്തെ വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ ഒന്നു മുതലാണ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയും യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയും മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആറും രംഗത്തു വന്നിരുന്നു.
ഇതോടെയാണ് തീരുമാനം ഉടൻ നടപ്പാക്കുന്നതിൽനിന്ന് അധികൃതർ പിൻവാങ്ങിയത്. പരാതി നൽകിയ സംഘടനകളുമായി അടുത്ത ദിവസം അധികൃതർ ചർച്ച നടത്തും. തുടർന്നായിരിക്കും നിരക്ക് വർധനവ് കാര്യത്തിൽ തീരുമാനമുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.