തുറന്നും അടച്ചും തുറന്നും തിരൂർ റെയിൽവേ മേൽപാലം
text_fieldsതിരൂർ: യാത്രക്കാരെ വട്ടംകറക്കി തിരൂർ സിറ്റി ജങ്ഷൻ റെയിൽവേ മേൽപാലം. ചൊവ്വാഴ്ച രാത്രി അധികൃതർ അടച്ചുപൂട്ടിയ മേൽപാലം മണിക്കൂറുകൾക്കകം വീണ്ടും തുറക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് പാലം വീണ്ടും തുറന്നത്. സിറ്റി ജങ്ഷനിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതോടെ രോഗിയുമായി വന്ന വാഹനം കടന്നുപോവാൻ തുറന്നുകൊടുക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെ പാലത്തിലൂടെ മറ്റ് വാഹനങ്ങളും കടന്നുപോവുകയായിരുന്നു.
ഉദ്ഘാടനം കഴിയുന്നതിനുമുമ്പ് അജ്ഞാതർ തുറന്ന മേൽപാലം ചൊവ്വാഴ്ച രാത്രിയോടെയാണ് അധികൃതർ അടച്ചുപൂട്ടിയത്. ഈ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഇരുചക്ര വാഹനങ്ങൾ പാലത്തിലൂടെ കടന്നുപോയത്. തിങ്കളാഴ്ച രാവിലെ മുതൽ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളും പുതിയ പാലത്തിലൂടെ കടന്നുപോയി. ഞായറാഴ്ച പാലം തുറന്നവരെ കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പാലം തുറന്നതും പൂട്ടിയതും വീണ്ടും തുറന്നതും രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.