വെട്ടം സ്വദേശിക്ക് ചികിത്സസഹായം: തിരൂരിൽ ബസുകളുടെ കാരുണ്യയാത്ര തുടങ്ങി
text_fieldsതിരൂർ: തിരൂരിൽ തിങ്കളാഴ്ച മുതൽ ബസുകളുടെ കാരുണ്യയാത്ര തുടങ്ങി. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വെട്ടം സ്വദേശിയും തിരൂർ ബസ് സ്റ്റാൻഡ് ജീവനക്കാരനുമായ പെരുംകുളത്ത് ചന്ദ്രൻ എന്ന മണിയുടെ ചികിത്സ ധനസഹായത്തിനായാണ് യാത്രക്ക് തുടക്കമിട്ടത്.
അഞ്ച് ബസുകളാണ് തിങ്കളാഴ്ച തിരൂരിൽ കാരുണ്യയാത്ര നടത്തിയത്. പരപ്പനങ്ങാടി - കുറ്റിപ്പുറം - തിരൂർ റൂട്ടിലോടുന്ന മലാല, പുറത്തൂർ -കൂട്ടായി റൂട്ടിലോടുന്ന മലബാർ, ചമ്രവട്ടം - തിരൂർ റൂട്ടിലോടുന്ന പി.സി. സൺസ്, വളാഞ്ചേരി - അഴിമുഖം റൂട്ടിലോടുന്ന മലാല, തിരൂർ - തെയ്യാല - ചെമ്മാട് റൂട്ടിലോടുന്ന പൊന്നൂസ് എന്നീ ബസുകളാണ് പങ്കാളികളായത്. ബസ് തൊഴിലാളി കോ ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന കാരുണ്യയാത്രയിൽ വിവിധ ദിവസങ്ങളിലായി നൂറോളം ബസുകൾ നിരത്തിലിറങ്ങും.
എസ്.ഐ സജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. മൈബ്രദർ മജീദ് അധ്യക്ഷത വഹിച്ചു. ജാഫർ ഉണ്ണിയാൽ, റാഫി തിരൂർ, ട്രാഫിക് എസ്.ഐ എ. മുരളി, ഇയ്യാത്തയിൽ ലത്തീഫ്, മൂസ പരന്നേക്കാട്, അനന്തൻ, റാഫി കൂട്ടായി, ഷാനവാസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.