സാമ്രാജ്യത്വ വാദികൾ ചതിയിലൂടെ മാത്രമേ ധീരന്മാരെ നേരിട്ടിട്ടുള്ളൂ –സമദാനി
text_fieldsതിരൂർ: രാജ്യത്തിെൻറ ദേശീയ പൈതൃകത്തെ മതത്തിെൻറ കണ്ണിലൂടെ കാണരുതെന്ന് ഡോ. അബ്ദുസമദ് സമദാനി എം.പി പറഞ്ഞു. ധീരന്മാരോട് നേരിട്ട് പോരാടിയ ചരിത്രം സാമ്രാജ്യത്വ വാദികൾക്കില്ല. ചതിയിലൂടെ മാത്രമേ അവർ ധീരന്മാരെ നേരിട്ടിട്ടുള്ളൂവെന്നും തിരൂർ നഗരസഭ സുവർണ ജൂബിലിയുടെയും വാഗൺ കുട്ടക്കുരുതിയുടെ നൂറാം വാർഷിക ഭാഗമായി തിരൂർ നഗരസഭ നടത്തിയ ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പുതിയ തലമുറ ചരിത്രം ബൗദ്ധികമായി പഠിക്കണം. വാഗൺ കൂട്ടക്കൊലയെ മതത്തിെൻറ കണ്ണട വെച്ച് കാണരുത്.
മഹാത്മാഗാന്ധിയോടുള്ള പക ഇപ്പോഴും അവർക്ക് തീർന്നിട്ടില്ല. മലബാറിലെ സ്വാതന്ത്ര്യ സമര പോരാളികളുടെ പേരുകൾ മാത്രമല്ല രാജ്യശിൽപ്പി ജവഹർലാൽ നെഹ്റുവിെൻറ പേര് പോലും പ്രധാന ഇടങ്ങളിൽ നിന്നെല്ലാം നീക്കം ചെയ്യുകയാണെന്നും സമദാനി പറഞ്ഞു. തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം തലവൻ പ്രൊഫ. പി. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
പി. സുരേന്ദ്രൻ, അജിത് കൊളാടി, ഉസ്മാൻ താമരത്ത് പ്രഭാഷണങ്ങൾ നടത്തി. വൈസ് ചെയർമാൻ പി. രാമൻകുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.