Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightവാഗണ്‍...

വാഗണ്‍ കൂട്ടക്കുരുതിക്ക് 103 വയസ്സ്

text_fields
bookmark_border
Wagon Tragedy Memorial
cancel
camera_alt

തി​രൂ​ർ മു​നി​സി​പ്പ​ൽ വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക ടൗ​ൺ ഹാ​ളി​ൽ സ്മാ​ര​ക​ത്തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച വാ​ഗ​ൺ മാ​തൃ​ക

തി​രൂ​ർ: സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ലെ പ്ര​ധാ​ന ഏ​ടു​ക​ളി​ലൊ​ന്നാ​യ വാ​ഗ​ണ്‍ കൂ​ട്ട​ക്കൊ​ല ന​ട​ന്നി​ട്ട് 103 വ​ർ​ഷം പി​ന്നി​ടു​ന്നു. ബ്രി​ട്ടീ​ഷ് സാ​യു​ധ​പ​ട്ടാ​ള​ക്കാ​രോ​ട് ഏ​റ്റു​മു​ട്ടി​യ ഏ​റ​നാ​ട്ടി​ലെ​യും വ​ള്ളു​വ​നാ​ട്ടി​ലെ​യും മാ​പ്പി​ള സ​മ​ര​പോ​രാ​ളി​ക​ളെ ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ഷ്ഠു​ര​മാ​യി കൂ​ട്ട​ക്കൊ​ല ചെ​യ്ത​തി​ന്റെ ന​ടു​ക്കു​ന്ന ഓ​ർ​മ​ക​ളാ​ണ് വാ​ഗ​ണ്‍ കൂ​ട്ട​ക്കു​രു​തി​ക്ക് പ​റ​യാ​നു​ള്ള​ത്.

കേ​ര​ള ച​രി​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ സ​മ​രം​കൂ​ടി​യാ​യി​രു​ന്നു മാ​പ്പി​ള സ​മ​രം. മ​ല​ബാ​റി​ലെ ഹി​ന്ദു​ക്ക​ളും ഈ ​സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

വാ​ഗ​ണ്‍ കൂ​ട്ട​ക്കു​രു​തി​യെ​ക്കു​റി​ച്ചു​ള്ള സ്മ​ര​ണ​ക​ളെ​യും മ​ല​ബാ​ര്‍ ചെ​റു​ത്തു​നി​ൽ​പി​നെ​യും ച​രി​ത്ര​ത്തി​ല്‍നി​ന്ന് പി​ഴു​തെ​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ധീ​ര​യോ​ദ്ധാ​ക്ക​ളു​ടെ പേ​രു​ക​ൾ രേ​ഖ​യി​ല്‍നി​ന്ന് നീ​ക്കി ദേ​ശീ​യ ച​രി​ത്ര കൗ​ണ്‍സി​ലും കേ​ന്ദ്ര സ​ര്‍ക്കാ​റും ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, വാ​ഗ​ൺ ദു​ര​ന്ത​ത്തി​ന് 100 വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ​പ്പോ​ൾ നി​യ​മ​സ​ഭ​യി​ല്‍ ‘വാ​ഗ​ണ്‍ കൂ​ട്ട​ക്കു​രു​തി’​യെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നീ​തി​യു​ക്ത​മാ​യ പേ​ര് ന​ല്‍കി​യി​രു​ന്നു.

മാ​പ്പി​ള​സ​മ​ര​ത്തെ തു​ട​ര്‍ന്ന് 1921 ന​വം​ബ​റി​ല്‍ ബ്രി​ട്ടീ​ഷ് പ​ട്ടാ​ളം കോ​യ​മ്പ​ത്തൂ​ര്‍ ജ​യി​ലി​ല​ട​ക്കാ​ന്‍ തി​രൂ​രി​ല്‍നി​ന്ന് റെ​യി​ൽ​വേ​യു​ടെ ച​ര​ക്ക് വാ​ഗ​ണി​ല്‍ കു​ത്തി​നി​റ​ച്ചു കൊ​ണ്ടു​പോ​യ ത​ട​വു​കാ​ര്‍ ശ്വാ​സം​മു​ട്ടി മ​രി​ച്ച സം​ഭ​വ​മാ​ണ് വാ​ഗ​ണ്‍ കൂ​ട്ട​ക്കു​രു​തി. ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗി​നേ​ക്കാ​ള്‍ ക്രൂ​ര​മാ​യ കൂ​ട്ട​ക്കൊ​ല​യാ​ണ് ഇ​തി​ലൂ​ടെ ബ്രി​ട്ടീ​ഷു​കാ​ര്‍ ന​ട​പ്പാ​ക്കി​യ​ത്. പോ​ത്ത​ന്നൂ​രി​ൽ വെ​ച്ച് വാ​ഗ​ണ്‍ തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട കാ​ഴ്ച ദാ​രു​ണ​മാ​യി​രു​ന്നു. പ​ര​സ്പ​രം മാ​ന്തി​പ്പൊ​ളി​ച്ചും ക​ണ്ണു​ക​ള്‍ തു​റി​ച്ചും കെ​ട്ടി​പ്പു​ണ​ര്‍ന്നും മ​ര​ണം വ​രി​ച്ച 64 മൃ​ത​ദേ​ഹ​ങ്ങ​ള്‍. ബാ​ക്കി​യു​ള്ള​വ​ര്‍ ബോ​ധ​ര​ഹി​ത​രാ​യി​രു​ന്നു. എ​ട്ടു പേ​ര്‍കൂ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും മ​രി​ച്ചു. ര​ക്ഷ​പ്പെ​ട്ട 28 പേ​രെ ത​ട​വു​കാ​രാ​ക്കി.

തി​രൂ​രി​ലെ കോ​ര​ങ്ങ​ത്ത് ജു​മു​അ​ത്ത് പ​ള്ളി​യി​ലും കോ​ട്ട് ജു​മു​അ​ത്ത് പ​ള്ളി​യി​ലു​മാ​ണ് ര​ക്ത​സാ​ക്ഷി​ക​ള്‍ക്ക് അ​ന്ത്യ​വി​ശ്ര​മ​മൊ​രു​ക്കി​യ​ത്. അ​ക്ക​ര​വീ​ട്ടി​ല്‍ കു​ന്നും​പ​ള്ളി അ​ച്യു​ത​ന്‍ നാ​യ​ര്‍, കി​ഴ​ക്കി​ല്‍ പാ​ല​ത്തി​ല്‍ ത​ട്ടാ​ന്‍ ഉ​ണ്ണി പു​റ​വ​ന്‍, ചോ​ല​ക​പ​റ​മ്പി​ല്‍ ചെ​ട്ടി​ച്ചി​പ്പു, മേ​ല​ട​ത്ത് ശ​ങ്ക​ര​ന്‍ നാ​യ​ര്‍ എ​ന്നീ ര​ക്ത​സാ​ക്ഷി​ക​ളെ മു​ത്തൂ​രി​ലും സം​സ്‌​ക​രി​ച്ചു.

ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ച്ച് തി​രൂ​ര്‍ ന​ഗ​ര​സ​ഭ പ​ണി​ത വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ഹാ​ള്‍ 1987 ഏ​പ്രി​ല്‍ ആ​റി​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. അ​തി​ല്‍ എ​ഴു​തി​വെ​ച്ച ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​വി​വ​ര​പ്പ​ട്ടി​ക 1993 മാ​ര്‍ച്ച് 20നാ​ണ് അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wagon TragedyMalabar Rebellion
News Summary - Wagon Tragedy
Next Story