തിരൂരങ്ങാടി ഗവ. പോളി യൂനിയന്‍ തെരഞ്ഞെടുപ്പ് മുഴുവന്‍ സീറ്റും യു.ഡി.എസ്.എഫിന്
text_fieldsതേഞ്ഞിപ്പലം: ചേളാരിയിലെ തിരൂരങ്ങാടി അവുക്കാദര്‍ കുട്ടി നഹാ സ്മാരക ഗവ. പോളിടെക്നിക് കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും യു.ഡി.എസ്.എഫിന്. കഴിഞ്ഞ തവണ എസ്.എഫ്.ഐ വിജയിച്ച മൂന്ന് സീറ്റുകള്‍ കൂടി പിടിച്ചെടുത്ത് ഏഴ് സീറ്റും സ്വന്തമാക്കി മികച്ച ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എസ്.എഫിന്റെ അട്ടിമറി വിജയം. കെ.പി. മുഹമ്മദ് സിനാന് (ചെയര്മാന്), മുഹമ്മദ് ഫാസില്‍ (വൈസ് ചെയര്മാന്), കെ.ടി. ഫര്‍ഹത്ത് (ലോഡി വൈസ് ചെയര്മാന്), കെ.പി. സയ്യിദ് ഷഹദ് മിര്‍സ (ജനറല്‍ സെക്രട്ടറി), കെ.ടി. അനുരാജ് (സ്റ്റുഡന്റ്സ് യൂനിയന്‍ കൗണ്‍സിലര്‍), കെ. മുഹമ്മദ് സിനാന് (മാഗസിന് എഡിറ്റര്‍), പി. മുഹമ്മദ് ഫസല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
555 വിദ്യാർഥികളായിരുന്നു വോട്ടര്‍മാര്‍. ഇതില്‍ 520 പേര് വോട്ട് രേഖപ്പെടുത്തി. പോളി കാമ്പസില്‍ റിട്ടേണിങ് ഓഫിസറും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയുമായ ജയപ്രകാശിന്റെ നിയന്ത്രണത്തില്‍ വെള്ളിയാഴ്ച രാവിലെ 9.30ന് വോട്ടെടുപ്പ് തുടങ്ങി പകല്‍ 12.30ഓടെ പൂര്‍ത്തിയാക്കി. ഉച്ചക്ക് രണ്ടിന് വോട്ടെണ്ണല്‍ തുടങ്ങി വൈകീട്ട് 4.30ഓടെ ഫലം പ്രഖ്യാപിക്കുകയായിരുന്നു. സംഘര്‍ഷ സാഹചര്യങ്ങളില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഫ്രറ്റേണിറ്റിയും മത്സരരംഗത്തുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകരും യു.ഡി.എഫ് നേതാക്കളും ചേളാരിയില്‍ ആഹ്ലാദ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.