Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടിയിൽ ഓക്സിജൻ...

തിരൂരങ്ങാടിയിൽ ഓക്സിജൻ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

text_fields
bookmark_border
image
cancel

തി​രൂ​ര​ങ്ങാ​ടി: തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം 41 കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്. 44 പേ​രെ കി​ട​ത്തി​ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 41 രോ​ഗി​ക​ളി​ൽ 20ന​ടു​ത്ത് രോ​ഗി​ക​ൾ​ക്ക് ഓ​ക്സി​ജ​ൻ സ്ഥി​ര​മാ​യി ന​ൽ​കേ​ണ്ട​തു​ണ്ട്.

ഇ​തു​വ​രെ പ​ത്തി​ൽ താ​ഴെ രോ​ഗി​ക​ൾ​ക്കാ​യി​രു​ന്നു ഒാ​ക്​​സി​ജ​ൻ ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ 20 വ​ലി​യ ഡി ​ടൈ​പ്പ് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ലാ​ണ് കോ​വി​ഡ് സെൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു​രോ​ഗി​ക്ക് 24 മ​ണി​ക്കൂ​ർ ഓ​ക്സി​ജ​ൻ ന​ൽ​ക​ണ​മെ​ങ്കി​ൽ ഒ​രു ഡി ​ടൈ​പ്പ് സി​ലി​ണ്ട​ർ പൂ​ർ​ണ​മാ​യും വേ​ണം. ഈ ​ക​ണ​ക്ക് പ്ര​കാ​രം സ്ഥി​ര​മാ​യി ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ട​വ​രു​ടെ എ​ണ്ണം 20ന്​ ​അ​ടു​ത്താ​യ​താ​ണ് ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​റ്റു​രോ​ഗി​ക​ൾ​ക്കും ഇ​ട​വി​ട്ട് ഓ​ക്സി​ജ​ൻ ന​ൽ​കേ​ണ്ട​തു​ണ്ട്.

ഓ​രോ സി​ലി​ണ്ട​ർ ക​ഴി​യു​മ്പോ​ഴും ചേ​ളാ​രി പ്ലാ​ൻ​റി​ൽ പോ​യി മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രു​ന്നാ​ണ് നി​റ​ച്ചെ​ത്തു​ന്ന​ത്. സി​ലി​ണ്ട​ർ വ​ർ​ധി​പ്പി​ക്കാ​ൻ നി​ര​ന്ത​രം ഡി.​എം.​ഒ​യെ അ​റി​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​രം ആ​യി​ല്ലെ​ന്ന് ഹോ​സ്പി​റ്റ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

എ​ൻ.​ആ​ർ.​എ​ച്ച്.​എം വ​ഴി 15 ചെ​റി​യ സി​ലി​ണ്ട​ർ എ​ത്തി​ച്ചെ​ങ്കി​ലും അ​തു​കൊ​ണ്ട്​ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ താ​ൽ​ക്കാ​ലി​ക ഉ​പ​യോ​ഗ​മേ ന​ട​ക്കു​ക​യു​ള്ളൂ. കോ​വി​ഡ് കി​ട​ത്തി ചി​കി​ത്സ​ക്ക്​ ഏ​കീ​കൃ​ത ഓ​ക്സി​ജ​ൻ സം​വി​ധാ​ന​യ​തി​നാ​ൽ വ​ലി​യ ഡി ​ടൈ​പ്പ് സി​ലി​ണ്ട​ർ ത​ന്നെ വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oxygencovid 19
News Summary - Tirurangadi needs oxygen The number of covid patients is increasing
Next Story