മൂത്തേടം ജനവാസ കേന്ദ്രത്തിൽ ഭീതി വിതച്ച് കാട്ടാന
text_fieldsഎടക്കര: മൂത്തേടം ജനവാസ കേന്ദ്രങ്ങളിലിറങ്ങി ഭീതി പരത്തിയ കാട്ടാന വ്യാപകനാശം വിതച്ചു. കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കാരപ്പുറം നാരങ്ങാപ്പൊട്ടി, വെള്ളാരമുണ്ട, പുതുവായ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചിന് കാട്ടാനയിറങ്ങിയത്. കെ.എസ്.ആര്.ടി.സി ഡ്രൈവറായ ചെരുപറമ്പില്‍ ജോസഫ് പുലര്‍ച്ച ജോലിക്ക് പുറപ്പെടുമ്പോഴാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ആനക്ക് മുന്നില്‍പെട്ടത്. തലനാരിഴക്കാണ് ഇദ്ദേഹം അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്.
കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ കരിമ്പുഴ കല്ലേംതോട് മുതല്‍ തൂക്ക് ഫെന്‍സിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ തകര്‍ത്താണ് കാട്ടാനയെത്തിയത്. കാതിരുമുള്ള ജോണ്‍, കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ്, പുള്ളോലിക്കല്‍ ഐപ്, ചിറയില്‍ ഗ്രേഷ്യസ്, വാലോലിക്കല്‍ മാത്യു, കുഴുപ്പില്‍ ടോമി എന്നിവരുടെ കൃഷിയിടത്തില്‍ പ്രവേശിച്ച ആന നിരവധി തെങ്ങ്, കമുക്, വാഴ എന്നിവ നശിപ്പിക്കുകയും വടക്കേപറമ്പില്‍ ബിനുവിന്റെ വീടിന്റെ ഗേറ്റ് ചവിട്ടി തകര്‍ക്കുകയും ചെയ്തു. നിരന്തരമുള്ള കാട്ടാനശല്യത്തില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ വനം വകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടലുകള്‍ വേണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.