കണ്ണീരാഴങ്ങളിൽ... നാടിനെ ദുഃഖത്തിലാക്കി വിദ്യാർഥികളുടെ അപകടം
text_fieldsമലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ ഒന്നര വർഷത്തിന് ശേഷം വീണ്ടും സ്കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കടലുണ്ടി പുഴയിലുണ്ടായ ദുരന്തം നാടിനെ ദു:ഖത്തിലാഴ്ത്തി. സുഹൃത്തുക്കളും അയൽവാസികളുമായ കുട്ടികളുടെ അപകടമാണ് നാടിന് നൊമ്പരമായത്. മലപ്പുറം താമരക്കുഴി മുള്ളൻമടൻ മുഹമ്മദിെൻറ മകൻ മുഹമ്മദ് ആസിഫാണ് (16) മരിച്ചത്. അയൽവാസി താമരക്കുഴി മേച്ചേടത്ത് അബ്ദുൽ മജീദിെൻറ മകൻ റൈഹാനിനെ (15) കണ്ടെത്താനായിട്ടില്ല.
ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് നാലു പേരടങ്ങിയ സംഘം എത്തിയത്. വ്യാഴാഴ്ച പുഴയിൽ ശക്തമായ അടിയൊഴുക്കും ഉണ്ടായിരുന്നു. സ്ത്രീകൾ പാലത്തിന് മുകളിൽനിന്ന് ഒച്ചവെക്കുന്നത് കണ്ട് വാഹനം നിർത്തിയ ഒാേട്ടാ ഡ്രൈവർ നാട്ടുകാരെയും പിന്നീട് അഗ്നിരക്ഷ സേനയെയും വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ആദ്യം തെരച്ചിൽ നടത്തിയത്. തൊട്ടുപിറകെ അഗ്നിരക്ഷ സേന സ്റ്റേഷൻ ഒാഫിസർ എം.എ. ഗഫൂറിെൻറ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. മലപ്പുറം പൊലീസും ഉടൻ അപകടസ്ഥലത്തെത്തി. 6.10ഒാടെയാണ് കുട്ടികൾ മുങ്ങിയതിന് സമീപം പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകളുടെ അടിയിൽനിന്ന് ആസിഫിെൻറ മൃതദേഹം കണ്ടെത്തിയത്.
രണ്ടാമത്തെ കുട്ടിക്കായി രാത്രി വൈകിയും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. മലപ്പുറം അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് രണ്ട് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്. ഒരു സംഘം ആസിഫിെൻറ മൃതദേഹം ലഭിച്ചതിന് സമീപവും മറ്റൊരു സംഘം ശാന്തിതീരത്തിന് സമീപവുമാണ് പരിശോധന നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഏഴിന് തെരച്ചിൽ പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.