അമരമ്പലം മൃഗാശുപത്രിയിൽ മർമോസറ്റ് മങ്കിക്ക് ചികിത്സ
text_fieldsപൂക്കോട്ടുംപാടം: മൂത്രാശയ അണുബാധ ചികിത്സക്കായി മർമോസറ്റ് മങ്കി (പോക്കറ്റ് മങ്കി) ഇനത്തിൽപ്പെട്ട കുരങ്ങിനെ അമരമ്പലം വെറ്ററിനറി ഡിസ്പെൻസറിയിലെത്തിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യവ്യക്തിയുടെ രണ്ട് വയസ്സായ ആൺവർഗത്തിൽപെട്ട മാർമോസറ്റ് കുരങ്ങിനെയാണ് വിദഗ്ധ ചികിത്സക്ക് കൊണ്ടുവന്നത്. പരിശോധനയിൽ മൂത്രാശയ രോഗമാണെന്ന് മനസ്സിലാക്കി മരുന്നുകൾ നൽകി തിരിച്ചയച്ചു. അമരമ്പലം വെറ്ററിനറി സർജൻ ഡോ. ജിനു ജോൺ ചികിത്സ നൽകി. ബ്രസീലുകാരനായ ഈ കുഞ്ഞൻ കുരങ്ങിന് 200 ഗ്രാം മാത്രമേ തൂക്കമുള്ളൂ. പോക്കറ്റിലിട്ടു നടക്കാനാവുന്നതിനാലാണ് ഇതിനെ പോക്കറ്റ് മങ്കിയെന്നു വിളിക്കുന്നത്. കേരളത്തിൽ ഇതിന് നാലുലക്ഷം മുതൽ 10 ലക്ഷം വരെ യാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.