കാറിനു മുകളിൽ മരം വീണു; അകത്ത് കുടുങ്ങിയയാളെ രക്ഷപ്പെടുത്തി
text_fieldsമലപ്പുറം: ഒാടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. യാത്രക്കാരൻ രക്ഷപ്പെട്ടു. ചട്ടിപ്പറമ്പ് ജങ്ഷനിൽ ഞായറാഴ്ച രാവിെല എേട്ടാടെയാണ് സംഭവം. കോഡൂർ ആൽപറ്റകുളമ്പ സ്വദേശി മച്ചിങ്ങൽ മുഹമ്മദലിയാണ് അപകടത്തിൽപ്പെട്ടത്.
ചട്ടിപ്പറമ്പിൽനിന്ന് കാടാമ്പുഴ ഭാഗത്തേക്ക് പോകവേയാണ് കാറിന് മുകളിലേക്ക് പുളി മരം വീണത്. ഉടൻ നാട്ടുകാർ മലപ്പുറം അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. നാട്ടുകാർ കാറിെൻറ ഡോർ തുറന്ന് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചു. മ
ലപ്പുറം അഗ്നിരക്ഷ യൂനിറ്റ് എത്തിയാണ് മരം മുറിച്ചു മാറ്റി റോഡ് ഗതാഗത യോഗ്യമാക്കിയത്. സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ, സീനിയർ ഫയർ ഓഫിസർ കെ. പ്രതീഷ്, സേനാംഗങ്ങളായ ടി. ജാബിർ, എസ്. ശരത് കുമാർ, എൻ. ജംഷാദ്, വി. അബ്ദുൽ മുനീർ, എ.പി. ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.