ട്രിപ്പ്ൾ ലോക്ഡൗൺ: കടകൾ തുറക്കുന്നതിൽ വ്യക്തത വേണമെന്ന് വ്യാപാരികൾ
text_fieldsമലപ്പുറം: ട്രിപ്ൾ ലോക്ഡൗൺ കർശനമായി നടപ്പാക്കുന്നതിെൻറ ഭാഗമായി കടകൾ തുറക്കുന്നതിൽ പൊലീസ് നൽകുന്ന നിർദേശങ്ങളിൽ ആശയകുഴപ്പമെന്ന് വ്യാപാരികൾ.
സർക്കാർ നൽകിയ പൊതു നിർദേശങ്ങളിൽനിന്ന് വ്യത്യസ്തമായി ചില ഭാഗങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന ശബ്ദ സന്ദേശങ്ങളിലാണ് വ്യാപാരികൾക്ക് വ്യക്തത കുറവ്. ഒാരോ സ്റ്റേഷൻ പരിധിയിലും നിയന്ത്രണങ്ങൾ നൽകുന്നതിലും ഏകീകരണമില്ലെന്നാണ് പ്രാധന ആക്ഷേപം. ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ച ജില്ലകളിൽ നൽകുന്ന മാർഗനിർദേശങ്ങളും വിവിധ സ്ഥലങ്ങളിൽ പൊലീസ് നൽകുന്ന നിർദേശങ്ങളും പൊരുത്തപ്പെടുന്നില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പെെട്ടന്ന് കേടുവരുന്ന പച്ചക്കറികൾ വിൽക്കുന്ന കടകൾ പൂട്ടിയിടുന്നത് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുമെന്നും അഭിപ്രായമുണ്ട്.
കോവിഡ് വ്യാപനം ചെറുക്കാൻ വ്യാപാര സമൂഹം സർക്കാറിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്നും എന്നാൽ വ്യാപാരികളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ വ്യാപാര സംഘടനകളുെട പ്രതിനിധികളെ ഉൾപ്പെടുത്താത്തതാണ് പല ആശയകുഴപ്പങ്ങൾക്കും കാരണമാകുന്നതെന്നും കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി. കുഞ്ഞാവുഹാജി പറഞ്ഞു.
പച്ചക്കറി കടകൾ തുറക്കാൻ അനുവദിക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ കച്ചവടം ചെയ്യുേമ്പാൾ റോഡിെൻറ ഒരു വശത്തുള്ള കടകൾ എന്ന രീതിയിൽ തുറക്കാൻ അനുവദിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പാക്കുകയെന്നും വ്യാപാരികളുമായി ചർച്ച ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കെണ്ടയ്ൻമെൻറ് സോണുകളിൽ അത്യാവശ്യ യാത്ര മാത്രമേ അനുവദിക്കൂവെന്നും ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങിവെക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.