'പൂക്കോട്ടൂർ സമരത്തെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നത് നീതികേട്'
text_fieldsപൂക്കോട്ടൂർ: അധിനിവേശത്തിനെതിരെ ധീരരായ കർഷകർ നടത്തിയ സമരമായിരുന്നു പൂക്കോട്ടൂരിലേതെന്നും ഇതിനെ വർഗീയ ലഹളയായോ ഹിന്ദു-മുസ്ലിം സംഘട്ടനമായോ ചിത്രീകരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന നീതികേടാണെന്നും ടി.വി. ഇബ്രാഹീം എം.എൽ.എ. പൂക്കോട്ടൂർ സമരത്തിെൻറ നൂറാം വാർഷികത്തോടനുബന്ധിച്ച് പെൻഷനേഴ്സ് ലീഗ് ജില്ല കമ്മിറ്റി പൂക്കോട്ടൂർ യുദ്ധ സ്മാരകത്തിന് സമീപം നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡൻറ് നാലകത്ത് ഹംസ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കാരാട്ട് അബ്ദുറഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. എം. റഹ്മത്തുല്ല, മലപ്പുറം മുനിസിപ്പൽ ചെയർമാൻ കാടേരി മുജീബ്, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ഇസ്മായിൽ, പെൻഷനേഴ്സ് ലീഗ് സംസ്ഥാന പ്രസിഡൻറ് നാനാക്കൽ മുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി എം. അഹമ്മദ്, ഖാദർ കൊടണ്ടി, കെ.എം. റഷീദ്, കെ. മുഹമ്മദ്കുട്ടി, സി. അബു മാസ്റ്റർ, ടി.പി. മൂസക്കോയ, ഇ.പി. മുനീർ, എൻ. മൊയ്തീൻ മാസ്റ്റർ, യു.പി. വാഹിദ്, എം.കെ. ഇസ്മായിൽ, കെ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
മലബാർ സ്മൃതി വാരാചരണം: ഉദ്ഘാടന സമ്മേളനം നാളെ
മലപ്പുറം: 1921ലെ മലബാർ വിപ്ലവത്തിന് നൂറു വർഷം തികയുമ്പോൾ 'മലബാർ വിപ്ലവം തലകുനിക്കാത്ത സമരവീര്യം' എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മലബാർ വിപ്ലവ സ്മൃതി വാരാചരണത്തിന് ചൊവ്വാഴ്ച തുടക്കമാകും.
പൂക്കോട്ടൂരിലെ സമര സ്മാരക ഹാളിൽ നടക്കുന്ന സമര സ്മൃതി പി. ഉബൈദുല്ല എം.എൽ.എ, ടി.വി. ഇബ്രാഹിം എം.എൽ.എ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുസമദ് പൂക്കോട്ടൂർ, ഡോ. ഹുസൈൻ രണ്ടത്താണി, ശിഹാബ് പൂക്കോട്ടൂർ, സി.എ. മൂസ മൗലവി, ഫൈസൽ ഹുദവി, ഡോ. കാസിമുൽ ഖാസിമി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, കാരാട്ട് അബ്ദുറഹ്മാൻ, കെ.ഇ. ഇസ്മായിൽ മാസ്റ്റർ, കാരാളി ഇ.കെ. സുലൈമാൻ ദാരിമി, ഹുസൈൻ സഖാഫി, മരുത അബ്ദുല്ലത്തീഫ് മൗലവി, പി.എ. സലാം എന്നിവർ പങ്കെടുക്കും.
ആഗസ്റ്റ് 31 വരെ വിവിധ ജില്ലകളിൽ സെമിനാർ, ടി ടോക്ക്, ടേബിൾ ടോക്ക്, സമ്മേളനം, വെബിനാർ, ക്ലബ് ഹൗസ് സംവാദം എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.