ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിക്കുന്നതിനിടെ രണ്ടുപേർ പിടിയിൽ
text_fieldsഒഴൂർ: ഹാജിപ്പടിയിൽ ഷാഡോ ഡിസൈൻസ് എന്ന സ്ഥാപനത്തിന്റെ ലോറിയിൽനിന്ന് ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. തുടരന്വേഷണത്തിൽ ഇവരിൽനിന്ന് സ്ഥിരമായി ബാറ്ററി വാങ്ങാറുള്ളതായി കണ്ടെത്തിയ എടരിക്കോട്ടെ ആക്രിക്കടയുടെ ഉടമസ്ഥനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊന്മുണ്ടം പാലക്കപ്പറമ്പിൽ ജബ്ബാർ (30), കൽപകഞ്ചേരി മുണ്ടിൽ മുഹമ്മദ് ആദിൽ സുൽത്താൻ (18) എന്നിവരെയാണ് ബാറ്ററി മോഷണത്തിന് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30നാണ് ബാറ്ററി മോഷണ ശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്.
തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. താനൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൽപകഞ്ചേരി, താനൂർ, തിരൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് നിരവധി വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിച്ചതായി തെളിഞ്ഞു.
പ്രതികൾ സ്ഥിരമായി ബാറ്ററി മോഷണം നടത്തി എടരിക്കോടുള്ള ആക്രിക്കടയിലാണ് വിൽപ്പന നടത്താറുള്ളതെന്നും കണ്ടെത്തി. താനൂർ പൊലീസ് കടയിൽനിന്ന് ബാറ്ററികൾ കണ്ടെടുത്തതോടെ കളവു മുതൽ വാങ്ങിയ ആക്രിക്കടയുടെ ഉടമസ്ഥൻ കൊടിഞ്ഞി പരിതോളി സലാമിന് (50) എതിരെയും കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.