വാക്സിൻ ചലഞ്ചിലേക്കായി ഇരുചക്ര വാഹനം വിൽപനക്ക് വെച്ച് അധ്യാപകൻ
text_fieldsവിൽപ്പനയ്ക്കുവെച്ച ബൈക്കും പ്രവീൺ കൊള്ളഞ്ചേരിയും
തിരൂർ: വാക്സിൻ ചലഞ്ചിൽ സംഭാവന ചെയ്തതിന് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഫണ്ട് നൽകാൻ സ്വന്തം ഇരുചക്ര വാഹനം വിൽപനക്ക് വെച്ച് സ്കൂൾ അധ്യാപകൻ. പുറത്തൂർ തൃത്തല്ലൂർ സ്വദേശിയും തിരൂർ ചെമ്പ്ര എ.എം.യു.പി സ്കൂൾ അധ്യാപകനുമായ പ്രവീൺ കൊള്ളഞ്ചേരിയാണ് തന്റെ ബൈക്ക് വിറ്റുകിട്ടുന്ന പണം മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ച് സമൂമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
തെൻറയും കുടുംബത്തിെൻറയും വാക്സിനായി ചെലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ പ്രവീൺ കൂടുതൽ തുക നൽകാനായാണ് ബൈക്ക് വിൽക്കാൻ തീരുമാനിച്ചത്.
കെ.എസ്.ടി.എ തിരൂർ സബ് ജില്ല എക്സിക്യൂട്ടിവ് അംഗമായ പ്രവീണും ഭാര്യ പാറമ്മൽ എ.എൽ.പി.ബി സ്കൂൾ അധ്യാപികയായ പി. നിമ്മിയും പ്രളയ ദുരിതാശ്വാസ നിധിയിലും സാലറി ചലഞ്ചിലുമടക്കം അധികൃതരുടെ ആഹ്വാനത്തിന് മുമ്പുതന്നെ സഹകരിച്ചിരുന്നു. സി.പി.എം പുറത്തൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ. ഗോപി മാസ്റ്ററുടെയും വത്സലയുടെയും മകനാണ്. വിദ്യാർഥികളായ ദേവനന്ദ പ്രവീൺ, ദീക്ഷിത് പ്രവീൺ എന്നിവർ മക്കളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.