ഒരു കൈത്താങ്ങുമതി; ഉനൈസ് പിച്ചവെക്കും ജീവിതത്തിലേക്ക്
text_fieldsമൊറയൂര്‍: ജീവിതവഴിയില്‍ കുടുംബത്തിന് അത്താണിയാകേണ്ട യുവാവ് രോഗാതുര ജീവിതത്തില്‍നിന്ന് തിരികെ എത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. മോങ്ങത്ത് വീട്ടുവേല ചെയ്ത് കുടുംബം പോറ്റുന്ന മാതാവിന്റെ പരിരക്ഷയില്‍ വാടക വീട്ടിലാണ് ഉനൈസ്. ഇരുകാലുകളും തളര്‍ന്ന അവസ്ഥയിലാണ് ഉനൈസിന്റെ ജനനം. കൈകളുടെ ബലത്തില്‍ ഇഴഞ്ഞാണ് കാല് നൂറ്റാണ്ടായി ഈ യുവാവിന്റെ സഞ്ചാരം.
കാരുണ്യകേന്ദ്രം - യൂനിറ്റി പാലിയേറ്റിവ് ക്ലിനിക്കുകളുടെ ഭിന്നശേഷി ഡെ കെയറിലെ സജീവ സാന്നിധ്യമായിരുന്നു ഉനൈസ്. ഇത്തരത്തിലൊരു ഡെ കെയറിലാണ് ഉമ്മ തന്റെ നിസ്സഹായാവസ്ഥ പാലിയേറ്റിവ് പ്രവര്‍ത്തകരുമായി പങ്ക് വെക്കുന്നത്. തുടര്‍ന്ന് ഉനൈസിന്റെ ചികിത്സക്കായി അത്താണിക്കല്‍ കാരുണ്യ കേന്ദ്രം, മൊറയൂര്‍ യൂനിറ്റി പാലിയേറ്റിവ് പ്രവര്‍ത്തകര്‍ ഇടപെട്ട് മൂന്ന് ലക്ഷത്തോളം രൂപ സമാഹരിച്ചു.
കോയമ്പത്തൂരിലെ ആശുപത്രിയിൽ വിദഗ്ധ സര്ജന്മാരുടെ നേതൃത്വത്തില്‍ നാല് ശസ്ത്രക്രിയ നടന്നു. ഇതോടെ പരസഹായമില്ലാതെ സ്വന്തം കാലില്‍ നിവര്‍ന്ന് നില്‍ക്കാനുള്ള ശേഷി ഉനൈസിനുണ്ട്. കാല്പാദങ്ങള്ക്ക് ഒരു പ്രധാന ശസ്ത്രക്രിയ കൂടി നടത്തിയാലെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയൂ എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിനായുള്ള ശ്രമത്തിലാണ് ചികിത്സ സമിതി. സര്‍ജറിക്കും അനുബന്ധ ചെലവുകള്‍ക്കുമായി മൂന്ന് ലക്ഷം രൂപ പ്രതീക്ഷിക്കുന്നു. ഉനൈസിന്റെ പേരില്‍ മോങ്ങം ഫെഡറല്‍ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11660100170636, ഐ.എഫ്.എസ്.സി: FDRL0001166, ഫോൺ പേ - ഗൂഗ്ൾ പേ: 9207161571.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.