അനധികൃത ഖനനം: 42 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsമലപ്പുറം പൊലീസ് പിടികൂടിയ ലോറികൾ
മലപ്പുറം: അനധികൃത ഖനനങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി ജില്ല പൊലിസ് മേധാവി എസ്. ശശിധരന്റെ നിർദേശപ്രകാരം മലപ്പുറം പൊലീസ് 39 ലോറികളും മൂന്ന് ജെ.സി.ബികളും പിടികൂടി. മലപ്പുറം മേൽമുറിക്കടുത്ത് കൊളായി, ആലിയ പറമ്പ് എന്നീ ഭാഗങ്ങളിൽ നിയമാനുസൃത പാസില്ലാതെ ചെങ്കല്ല് ഖനനം ചെയ്തതിനും ചെങ്കൽ കടത്തിയതിനുമാണ് വാഹനങ്ങൾ പിടികൂടിയത്.
ചെങ്കൽ ക്വാറികളിൽ പൊലീസ് പരിശോധനക്കെത്തുന്ന വിവരമറിഞ്ഞ് ലോറികൾ ഉൾപ്രദേശങ്ങളിലേക്ക് മാറ്റിയിരുന്നു. എന്നാൽ പൊലീസ് ഡ്രോൺ കാമറ ഉപയോഗിച്ച് ഇത്തരം വാഹനങ്ങൾ പിടികൂടുകയായിരുന്നു. 12 വാഹനങ്ങൾ ഡ്രോൺ കാമറ വഴി കണ്ടെത്തിയാണ് പിടിച്ചെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.