'വിശ്വവിഖ്യാതമായ മൂക്ക്' ബ്രെയ്ലി ലിപിയിലും
text_fieldsപുളിക്കൽ: വൈക്കം മുഹമ്മദ് ബഷീറിെൻറ ശ്രദ്ധേയ കഥകളായ വിശ്വ വിഖ്യാതമായ മൂക്ക്, സ്ഥലത്തെ പ്രധാന ദിവ്യൻ എന്നിവ ഇനി ബ്രെയ്ലി ലിപിയിലും ലഭ്യമാവും. കാഴ്ചയില്ലാത്തവരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡ് ആണ് ഈ രണ്ട് പുസ്തകങ്ങൾ ബ്രെയ്ലി ലിപിയിൽ പുറത്തിറക്കിയത്. ഏഷ്യയിലെത്തന്നെ ഏക ബ്രെയിലി പ്രസ് ആയ പുളിക്കൽ ജിഫ്ബിയിലെ അൽ നഹ്ദി ബ്രെയ്ലി പ്രസിലാണ് ഇവ തയാറാക്കിയത്.
ഖുർആൻ പരിഭാഷ, എ.പി.ജെ. അബ്ദുൽ കലാമിെൻറ അഗ്നിച്ചിറകുകൾ ഉൾെപ്പടെ ഗ്രന്ഥങ്ങളും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ജിഫ്ബിയിൽ നടന്ന ചടങ്ങ് ജിഫ്ബി ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിെൻറ മകൻ അനീസ് ബഷീറാണ് പുസ്തകം പ്രകാശനം ചെയ്തത്. ഗായിക ആയിശ സമീഹ ഏറ്റുവാങ്ങി. ജില്ല പഞ്ചായത്ത് വികസന കാര്യ അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. അസ്സബാഹ് ജനറൽ സെക്രട്ടറി പി.ടി. മുസ്തഫ, വർക്കിങ് പ്രസിഡൻറ് വി.പി. മുഹമ്മദ് ബഷീർ വള്ളിക്കാപൊറ്റ, ബ്ലൈൻഡ് സ്കൂൾ പ്രധാനാധ്യാപകൻ യാസർ, ജീവകാരുണ്യ പ്രവർത്തക നർഗീസ് ബീഗം, പി.വി. ഹസ്സൻ സിദ്ദീഖ്, വി.പി. സിദ്ദീഖ്, എ. അബ്ദുൽ റഹീം, ഉമർകോയ തുറക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.