കാലിക്കറ്റ് കാമ്പസിൽ അന്തരീക്ഷ മാലിന്യം കുറവ്: പരിസ്ഥിതി, ഹരിത ഓഡിറ്റ് റിപ്പോർട്ടുകൾ വൈസ് ചാൻസലർക്ക് കൈമാറി
text_fieldsകോഴിക്കോട്: പലവിധ ഊര്‍ജോപയോഗങ്ങളുടെ ഫലമായി കാമ്പസിലെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡിെൻറ കണക്കെടുത്ത് കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാല പരിസ്ഥിതി പഠനവകുപ്പിെൻറ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ഓഡിറ്റിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഇതിനു പുറമെ ഹരിത ഓഡിറ്റും നടത്തിയിട്ടുണ്ട്. 2020 വര്‍ഷത്തെ കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് കൈമാറി.
കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ പ്രതിവര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് 2642.86 മെട്രിക് ടണ്‍ ആണ്. ആളോഹരി വിഹിതം 0.53 മെട്രിക് ടണ്‍ മാത്രം. ദേശീയ ശരാശരി 1.74 ആണ്. യു.എസില്‍ ഇത് 15.52 മെട്രിക് ടണ്‍ വരും. കാമ്പസിലെ വാഹന, വൈദ്യുതി ഉപയോഗം. ലാബുകള്‍, കാന്റീന്, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവിടങ്ങളിലെ വാതക ഉപയോഗം എന്നിവയെല്ലാം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ആളോഹരി ഹരിത മേഖലയുടെ (ഗ്രീന്‍ സ്പേസ്) കാര്യത്തില്‍ 185.37 ച.മീ. ആണ് സര്‍വകലാശാല കാമ്പസിലുള്ളത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത് ഒമ്പത് ച.മീ. മാത്രമാണ്.
2015-16 വര്‍ഷത്തെ അപേക്ഷിച്ച് ഖരമാലിന്യത്തിന്റെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം 613 കിലോ ഉണ്ടായിരുന്നത് 557.2 കിലോ ആയി. ആളോഹരി മാലിന്യം പ്രതിദിനം 112 ഗ്രാമാണ്. ഇതില്‍ 57 ശതമാനം ഭക്ഷണാവശിഷ്ടങ്ങളും 30 ശതമാനം കടലാസും 11 ശതമാനം പ്ലാസ്റ്റിക്കുമാണ്. വെള്ളത്തിെൻറ ഉപയോഗം ആളൊന്നിന് 329.9 ലിറ്റര്‍ എന്നതാണ് കണക്ക്. കാമ്പസിലെ കെട്ടിട നിര്‍മിതികള്‍ 4.81 ശതമാനവും തരിശുഭൂമി 19.14 ശതമാനവുമാണ്.
പരിസ്ഥിതി പഠനവകുപ്പിലെ അധ്യാപകരായ ഡോ. ടി.ആര്. ശാന്തി, ഡോ. എം.സി. രതി, വി.കെ. ശ്യാമിലി എന്നിവര്‍ക്കു പുറമെ നാൽപതോളം വിദ്യാര്‍ഥികളും റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ പങ്കാളികളായി. ഊര്‍ജോപയോഗം കുറയ്ക്കുന്നതിനായി വൈദ്യുതി വാഹനങ്ങള്‍, സൗരോര്‍ജം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മഴവെള്ള ഉപയോഗം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, അസി. രജിസ്ട്രാര്‍ വി.വി. സാബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.