ദേശീയപാത വികസനം: സർവകലാശാല പ്രധാന കവാടവും ഓർമയാകും
text_fieldsതേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കാനൊരുങ്ങി കാലിക്കറ്റ് സർവകലാശാലയുടെ പ്രധാന കവാടം. നാല് പതിറ്റാണ്ട് ദേശീയപാതയോരത്ത് തലയുയർത്തി നിന്ന കവാടം നിരവധി സമരപരമ്പരകൾക്കും വേദിയായിട്ടുണ്ട്. ആറുവരിപ്പാത വികസനം പൂർത്തിയായ ശേഷമേ പുതിയ കവാടം നിർമിക്കൂ.
നാക് സംഘത്തിന്റെ സന്ദർശനത്തിന്റെ ഭാഗമായി അഞ്ച് വർഷം മുമ്പാണ് കവാടം മോടി കൂട്ടിയത്. ദേശീയപാതയുടെ അടുത്ത ഘട്ട പ്രവർത്തനം തുടങ്ങുന്ന മുറക്ക് ഇത് പൊളിച്ചു നീക്കേണ്ടി വരും. നിലവിലെ ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് സർവകലാശാലയുടെ 25 മീറ്ററോളം സ്ഥലമാണ് റോഡ് വികസനത്തിനായി നഷ്ടപ്പെടുന്നത്. ദേശീയപാത നിർമാണം പൂർത്തിയവുന്നതോടെ അത്യാധുനിക രീതിയിൽ കവാടം നിർമിക്കാനാണ് നീക്കം.
നിലവിലെ കവാടത്തിന് മുന്നിലാണ് റോഡ് ക്രോസിങ്ങിന് ഓവർപാസ് പരിഗണനയിലുള്ളത്. ബസ് സ്റ്റോപ് പരിസരത്ത് നടപ്പാലം വേണമെന്ന ആവശ്യവും സർവകലാശാല അധികൃതർ ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.