ഡോ. എം.വി. നാരായണന് കാലടി സര്‍വകലാശാലയുടെ ചുമതല കൈമാറി
text_fieldsതേഞ്ഞിപ്പലം: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതനായ ഡോ. എം.വി. നാരായണന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ചുമതല കൈമാറി. കാലടി സര്‍വകലാശാലയുടെ അധിക ചുമതല കാലിക്കറ്റ് വി.സിയായ ഡോ. എം.കെ. ജയരാജിനായിരുന്നു. കാലിക്കറ്റിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറും സ്കൂള്‍ ഓഫ് ലാംഗ്വേജസ് ഡയറക്ടറുമായി പ്രവര്‍ത്തിച്ചുവരവെയാണ് ഡോ. എം.വി. നാരായണന് പുതിയ ചുമതല.
കാലിക്കറ്റ് വൈസ് ചാന്‍സലറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന്‍, കാലിക്കറ്റ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സെനറ്റംഗം വിനോദ് എന്‍. നീക്കാംപുറത്ത്, കാലടി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ എസ്. ശ്രീകാന്ത്, ഡോ. ഹരികുമാരന്‍ തമ്പി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.