ദേശീയപാത വികസനം: സർവകലാശാല കവാടം ചരിത്രത്തിലേക്ക്
text_fieldsതേഞ്ഞിപ്പലം: ദേശീയപാതയോരത്ത് നാല് പതിറ്റാണ്ടോളം കാലിക്കറ്റ് സർവകലാശാലയുടെ പ്രൗഢി വിളിച്ചോതിയിരുന്ന പ്രധാന കവാടം പൊളിച്ചുനീക്കി. ദേശീയപാത വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയാണിത്. കാലിക്കറ്റ് സർവകലാശാല കാമ്പസിലേക്ക് എത്തുന്നവരെ സ്വാഗതമേകി തല ഉയർത്തി നിന്ന കവാടം പൊളിക്കുന്നത് കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.
നിരവധി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും സാക്ഷിയായ ഈ കവാടം സർവകലാശാലയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്നു. ദേശീയപാതയിലൂടെ കടന്നുപോവുന്നവരുടെ ശ്രദ്ധ കൂടി ആയിരുന്നു കവാടം. ആറ് വർഷം മുമ്പ് പുതിയ കവാടം പണിയാൻ രൂപരേഖ തയാറാക്കിയിരുന്നു. ഇതിനിടയിലാണ് ആറുവരിപ്പാതയുടെ പദ്ധതി വരുന്നത്. ഇതോടെ കവാടനിർമാണം തൽക്കാലം നിർത്തിവെക്കുകയായിരുന്നു. ദേശീയപാത നിർമാണം പൂർത്തിയായാൽ മാത്രമേ പുതിയ കവാടം നിർമിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.