രണ്ട് വർഷത്തിന് ശേഷം വീണ്ടും സജീവമായി കാലി വിപണി
text_fieldsതേഞ്ഞിപ്പലം: പുതുതായി ആരംഭിച്ച കാക്കഞ്ചേരി ചന്തയിൽ വൻ തിരക്ക്. മുന്നൂറ് വർഷം പഴക്കമുള്ള പുരാതനമായ ചേളാരി ചന്ത നിലച്ചതിനെ തുടർന്ന് രണ്ട് വർഷത്തിലധികമായി കാണാതിരുന്ന പഴയകാല കച്ചവടക്കാർ പുതുതായി ആരംഭിച്ച കാക്കഞ്ചേരി ചന്തയിൽ സൗഹൃദം പുതുക്കി ഒത്തുകൂടി.
പലർക്കും പതിറ്റാണ്ടുകൾക്കപ്പുറത്തെ സൗഹൃദബന്ധമായിരുന്നു. പഴയകാല കർഷകരുടെയും കന്നുകാലി കച്ചവടക്കാരുടെയും ആഴ്ചയിൽ ഒരു തവണ ചന്തയിൽ ഒത്തുചേരുന്ന സൗഹൃദം കോവിഡ് കാരണം ഇടക്കാലത്ത് ഇല്ലാതായതിലുള്ള വിഷമം അവർ പങ്കുവെച്ചു.കന്നുകാലികളെ വിൽക്കാനും വാങ്ങാനും എത്തുന്നവരാണ് ഇവരിൽ ഏറെ പേരും. കാലികളെ വാങ്ങാനെത്തുന്നവർക്ക് സഹായികളായി നിൽക്കുന്നവരാണ് മറ്റു ചിലർ.
ഏഴ് പതിറ്റാണ്ടായി സ്ഥിരമായി ചന്തയിലെ നിത്യസന്ദർശകനായ ചേലേമ്പ്ര ചക്കുളങ്ങരയിലെ പുളിയാളി ഇബ്രാഹീം ചേളാരി ചന്ത നിലച്ചതിൽ ഏറെ പ്രയാസത്തിലായിരുന്നു. കാക്കഞ്ചേരിയിൽ പുതിയ ചന്ത തുടങ്ങിയ ദിവസം തന്നെ ഏറെ സന്തോഷവാനായി അദ്ദേഹം ചന്തയിലെത്തി. വിഷു വിപണി ആയതിനാൽ നിരവധി ആളുകളാണ് ചന്തയിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.