മലയോര ഹൈേവ നിർമാണത്തിലെ അശാസ്ത്രീയത; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകാളികാവ്: മലയോര ഹൈേവ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ച് പ്രതിഷേധവുമായി നാട്ടുകാർ. റോഡിന്റെ നിർമാണം പലയിടങ്ങളിലും വ്യത്യസ്ത രീതിയിലാണെന്ന് ആരോപിച്ച് കാളികാവിൽ സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.
അഴുക്കുചാൽ ഉൾപ്പടെ 12 മീറ്ററാണ് റോഡിന്റെ വീതി. ഇതിൽ ഒമ്പത് മീറ്റർ ടാറിങ്ങും ഇരുവശങ്ങളിലുമായി ഒന്നരമീറ്റർ വീതം അഴുക്കുചാലും നടപ്പാതയുമാണ് നിർമിക്കുന്നത്.
അതേസമയം, റോഡും റോഡിനോട് ചേർന്ന സ്ഥലവുമടക്കം 20 മീറ്ററോളം വീതിയുള്ള സ്ഥലങ്ങളിലും റോഡ് 12 മീറ്ററിൽ ചുരുക്കുകയും ബാക്കിയുള്ള സ്ഥലം ഒഴിവാക്കുകയും ചെയ്യുന്നെന്നാണ് ആരോപണം. കാളികാവിലെ ചില വാട്സ്ആപ് ഗ്രൂപ്പുകൾ ഉൾപ്പടെ സോഷ്യൽ മീഡിയയിലും റോഡ് പണിയിലെ അശാസ്ത്രീയത ചർച്ചയായിട്ടുണ്ട്.
മലയോര ഹൈവേയുടെ കരുവാരകുണ്ട് റീച്ചിന്റെ നിർമാണത്തിലാണ് അശാസ്ത്രീയത ആരോപിച്ചിട്ടുള്ളത്. കരുവാരകുണ്ട് റീച്ചിന്റെ ഭാഗമായാണ് കാളികാവ് ബ്ലോക്ക് ഓഫിസിന് സമീപത്തെ ടി.ബി ജങ്ഷനിൽനിന്ന് പണി തുടങ്ങിയിട്ടുള്ളത്.
കരുവാരകുണ്ട് പതിനൊന്നാം മൈലിൽ അശാസ്ത്രീയമായാണ് റോഡ് നിർമിച്ചിട്ടുള്ളത്. ഇത് ബാക്കിസ്ഥലം സ്വകാര്യ വ്യക്തികൾ ൈകയേറുന്നതിനും റോഡിന് വശങ്ങളിൽ പാർക്കിങ് സൗകര്യം ഇല്ലാതാകുന്നതിനും കാരണമാകുമെന്നാണ് പ്രധാന ആക്ഷേപം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് റോഡ് പ്രവൃത്തി തുടങ്ങിയ ദിവസം തന്നെ ഉയർന്നത്.
റോഡിനായി നേരേത്ത നീക്കിവെച്ച സ്ഥലം റോഡിനുതന്നെ ഉപയോഗിക്കണം എന്നതാണ് പ്രതിഷേധക്കാർ ആവശ്യ
പ്പെടുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ പരിശോധന നടത്താൻ ഹൈേവ അതോറിറ്റിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്. എൻ. നൗഷാദ്, എൻ.എം. ശഫീഖ്, വി. സാദ്, പി. റിയാസ്ബാബു, കുരിക്കൾ ബാപ്പു, കൊല്ലാരൻ അസി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.