അനർഹർ പുറത്ത്; വാഴ്സിറ്റി ക്വാർട്ടേഴ്സ് ചിലർക്ക് സ്വന്തം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ ഫാമിലി ക്വാർട്ടേഴ്സുകൾ കൈയടക്കി ഏതാനും ജീവനക്കാർ. ഫാമിലിയായി താമസിക്കേണ്ട ക്വാർട്ടേഴ്സുകളാണ് അർഹരായവർക്ക് നൽകാതെ ഏതാനും ജീവനക്കാർ സ്വന്തമാക്കി വെച്ചിരിക്കുന്നത്. സർവകലാശാല സെക്യൂരിറ്റി ഓഫിസർ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് അനധികൃത താമസക്കാരുണ്ടെന്ന കാര്യം വെളിപ്പെട്ടത്. കുടുംബ സമേതം കഴിയേണ്ട ക്വാർട്ടേഴ്സുകളാണ് ദുരുപയോഗം ചെയ്യുന്നത്.
കുടുംബമില്ലാതെ ഇത്തരം ക്വാർട്ടേഴ്സുകൾ വ്യക്തികൾക്ക് നൽകരുതെന്നാണ് ചട്ടം. ഇതു മറികടന്നാണ് നേരംപോക്കുകൾക്കായി ക്വാർട്ടേഴ്സുകൾ ഉപയോഗിക്കുന്നത്. 53 ക്വാർട്ടേഴ്സുകൾ ദുരുപയോഗം ചെയ്യുന്നുവെന്നാണ് സെക്യൂരിറ്റി ഒാഫിസറുടെ റിപ്പോർട്ടിലുള്ളത്. തുഛമായ വാടകയായതിനാൽ വല്ലപ്പോഴും താമസിക്കാനും ഒരു ഇടത്താവളമായുമാണ് ഫാമിലി ക്വാർട്ടേഴ്സുകൾ പലരും ഉപയോഗിക്കുന്നത്. 20 കി.മി. ദൂരെയുള്ളവർക്ക് ഫാമിലി ക്വാർട്ടേഴ്സ് അനുവദിക്കാമെന്നാണ് ചട്ടം. റോഡ് ഗതാഗതം ഇന്നത്തെ അത്ര മെച്ചമില്ലാത്ത കാലത്താണ് ഈ ദൂരം നിജപ്പെടുത്തിയത്. ഇന്ന് 80 കി.മീറ്റർ ദൂരെയുള്ളവർ പോലും ദിവസേന വീട്ടിൽ പോവുന്നവരാണ്. ഇതര ജില്ലകളിൽനിന്നുള്ള ഒട്ടേറെ പേർ ക്വാർട്ടേഴ്സിന് അപേക്ഷിക്കുേമ്പാഴാണ് സംഘടന സ്വാധീനവും മറ്റും ഉപയോഗിച്ച് ചിലർ താമസസ്ഥലം സ്വന്തമാക്കിയത്. ശാരീരികവും മാനസികവുമായ പ്രയാസങ്ങളാൽ തനിച്ച് താമസിക്കുന്ന അപൂർവം ചിലരൊഴികെ ഭൂരിപക്ഷവും അനധികൃത താമസക്കാരാണ്.
അതിനിടെ, ക്വാർട്ടേഴ്സ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലറായ ഗവർണറെ സമീപിച്ചതിന് പരാതിക്കാരിക്കെതിരെ നടപടിക്ക് നീക്കം തുടങ്ങി. സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന നടപടിയാണ് എന്ന് വ്യാഖ്യാനിച്ച് പരാതിക്കാരിയിൽ നിന്ന് വിശദീകരണം ചോദിക്കാനാണ് നീക്കം. ഏതാനും സിൻഡിക്കേറ്റംഗങ്ങളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സർവകലാശാലയിലെ ജി ടൈപ് ക്വാർട്ടേഴ്സ് അനുവദിക്കാത്ത നടപടിക്കെതിരെ ജീവനക്കാരെൻറ മാതാവാണ് ചാൻസലറെ സമീപിച്ചത്. ഭർത്താവും മൂത്ത മകനും മരിച്ചതോടെ സർവകലാശാല ജീവനക്കാരനായ മറ്റൊരു മകെൻറ കൂടെ കഴിയേണ്ടതിനാലാണ് അവർ ക്വാർട്ടേഴ്സിന് അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.