ഭാരതരത്ന ജേതാക്കളെ പെൻസിലിൽ കൊത്തിയെടുത്ത് ആദർശ്
text_fieldsഊർങ്ങാട്ടിരി: രാജ്യത്ത് ഭാരതരത്ന നേടിയവരുടെ പേരും നേടിയ വർഷവും പെൻസിൽ കൊത്തിയെടുത്ത് വിസ്മയം തീർക്കുകയാണ് ഒരു യുവാവ്. ഊർങ്ങാട്ടിരി ആലിൻചുവട് സുന്ദരൻ-ഉഷാ ദമ്പതികളുടെ മകൻ ആദർശാണ് ഈ വേറിട്ട കലാകാരൻ. 1954 ആദ്യ ഭാരതരത്ന അവാർഡ് നേടിയ സി.ആർ. രാജഗോപാലാചാരി മുതൽ ഭൂപൻ ഹസാരിക വരെയുള്ള 48 ഭാരതരത്ന അവാർഡ് ജേതാക്കളുടെ പേരും വർഷവുമാണ് ആദർശ് മനോഹരമായ രീതിയിൽ പെൻസിലിൽ കൊത്തിയെടുത്തിരിക്കുന്നത്.
മൈക്രോ ആർട്ട് എന്നാണ് ഈ കലാരൂപം അറിയപ്പെടുന്നത്. 14 മണിക്കൂർ സമയം ചെലവഴിച്ചാണ് ഇത് പൂർത്തിയാക്കിയതെന്ന് ആദർശ് പറയുന്നു. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചുള്ള ജോലി വളരെ ക്ഷമ വേണ്ടതാണ്. കോവിഡ് കാലത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലി നഷ്ടപ്പെട്ടതോടെ ഉപജീവനമാർഗം കണ്ടെത്താനാണ് ആദർശ് ഈ രംഗത്ത് സജീവമായത്. ആദർശിന്റെ കഴിവിനെക്കുറിച്ച് അറിഞ്ഞതോടെ വിവാഹം, വിവാഹ വാർഷികം, പിറന്നാൾ ഉൾപ്പെടെ വിശേഷദിവസങ്ങളിൽ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകാൻ നിരവധി പേരാണ് ഇപ്പോൾ ആദർശിനെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.