യു.ടി.എസ് തട്ടിപ്പ്: 18 കോടിയുടെ നാലുനില വീട്; ഗൗതം രമേശിേൻറത് ആഡംബര ജീവിതം
text_fieldsമലപ്പുറം: നിക്ഷേപകരിൽനിന്ന് 7000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് മലപ്പുറം പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന കോയമ്പത്തൂർ സുളൂർ സ്വദേശിയും യൂനിവേഴ്സൽ ട്രേഡിങ് സൊലൂഷൻസ് (യു.ടി.എസ്) എം.ഡിയുമായ ഗൗതം രമേശിനെതിരെ സംസ്ഥാനത്ത് കൂടുതൽ കേസുകൾ. കോട്ടയം, പത്തനംതിട്ട, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലെ സറ്റേഷനുകളിൽ കൂടുതൽ പരാതികൾ ലഭിച്ചതോടെ ഇയാൾക്കെതിരെ കൂടുതൽ അറസ്റ്റുകളുണ്ടാവും.
യു.ടി.എസ് നിക്ഷേപകരിൽ 18,000 പേർ മലയാളികളാണ്. ആരെയും ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് കുറഞ്ഞ കാലംകൊണ്ട് 32കാരനായ ഗൗതം നേടിയത്. കോയമ്പത്തൂർ സിവിൽ എയർപോർട്ടിന് സമീപം നാലു നിലയിൽ പണികഴിപ്പിച്ച 18 കോടിയുടെ ആഡംബര വസതിയിലായിരുന്നു താമസം. സഞ്ചരിക്കാൻ ലക്ഷങ്ങൾ വിലയുള്ള ജാഗ്വർ, ഔഡി, ഫോക്സ് വാഗൺ കാറുകൾ. കോയമ്പത്തൂർ നഗരത്തിൽ കോടികൾ വിലമതിക്കുന്ന സ്വന്തം കെട്ടിടത്തിലായിരുന്നു ഓഫിസ്. ഇവിടെനിന്ന് നോട്ടെണ്ണുന്ന മെഷീനും നിക്ഷേപം സ്വീകരിച്ചതിെൻറ രേഖകളും കണ്ടെടുത്തിട്ടുണ്ട്. സ്വന്തം നാടായ സുളൂരിലും വീടുണ്ട്. ഇവിടെയും സഹോദരങ്ങളുടെ വീടുകളിലുമൊക്കെ പണവും സ്വർണവും സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് മലപ്പുറം നാർകോട്ടിക്ക് ഡിവൈ.എസ്.പി പി.പി. ഷംസിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പരിശോധന നടത്തി.
കണ്ണഞ്ചുന്ന ഓഫറുകളായിരുന്നു നിക്ഷേപകർക്ക് കമ്പനി നൽകിയിരുന്നത്. ഒരു ലക്ഷം രൂപ നൽകിയാൽ ഒരു കൊല്ലംകൊണ്ട് രണ്ടു ലക്ഷം തിരിച്ചുനൽകുമെന്നായിരുന്നു വാഗ്ദാനം. ഇതിന് പ്രചാരം നൽകാനായി കേരളത്തിൽ നിരവധി ഏജൻറുമാരാണുണ്ടായിരുന്നത്. ഇവരുടെ വലയിൽ കുടുങ്ങിയാണ് വൻ ലാഭം സ്വപ്നം കണ്ട് സാധാരണക്കാരുൾെപ്പടെ നിരവധി പേർ നിക്ഷേപം നടത്തിയത്. പണം നൽകിയതിന് രേഖകളില്ലാത്തതിനാൽ നിക്ഷേപകരിൽ മഹാ ഭൂരിപക്ഷവും പരാതി പറയാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. മണി ചെയിൻ മാതൃകയിൽ കോടികൾ നിക്ഷേപം സ്വീകരിച്ച് മുങ്ങുന്ന കേസുകൾ പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും നിരവധിയാളുകളാണ് െകാള്ള ലാഭം പ്രതീക്ഷിച്ച് പല പേരുകളിലുള്ള കമ്പനികളിൽ പണം നിക്ഷേപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.