പ്രവാസികള്‍ക്ക് വാക്സിന് ക്രമീകരണങ്ങളായി; പറക്കാം, തടസ്സമില്ലാതെ...
text_fieldsമലപ്പുറം: പ്രവാസികള്‍ക്കും പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നല്കാൻ ജില്ലയില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ആധാര്‍ നമ്പറിന് പകരം പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ ആണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. ഇതിനായി www.cowin.gov.in എന്ന വെബ് പോര്‍ട്ടലില്‍ നേരേത്ത വാക്സിനെടുത്തതിെൻറ ഫൈനല്‍/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്, ഒന്നാം ഡോസ് വാക്സിന് ഉപയോഗിച്ച ഐ.ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, കാലാവധിയുള്ള വിസ/വര്‍ക്ക് പെര്‍മിറ്റ്/അഡ്മിഷന് ലെറ്റര്‍ എന്നിവയും ആധാര്‍ നമ്പര്‍ വിവരങ്ങളും നൽകി അപേക്ഷ സമര്‍പ്പിക്കാം.
ഇങ്ങനെ സമര്‍പ്പിച്ച അപേക്ഷകള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ അംഗീകരിച്ചശേഷം പാസ്പോര്‍ട്ട് നമ്പര്‍, വാക്സിെൻറ പേര് എന്നിവ അടങ്ങിയ പുതിയ സര്‍ട്ടിഫിക്കറ്റ് www.covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍നിന്ന് തന്നെ ലഭിക്കും.
ആദ്യ ഡോസ് എടുത്ത ശേഷം നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് ലഭിക്കാനായി www.covid19.kerala.gov.in/vaccine/ എന്ന വെബ് പോര്‍ട്ടലില്‍ ഒന്നാം ഡോസ് വാക്സിനെടുത്തതിെൻറ ഫൈനല്‍/പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റ്, ഒന്നാം ഡോസ് വാക്സിന് ഉപയോഗിച്ച ഐ.ഡി കാര്‍ഡ്, പാസ്പോര്‍ട്ട്, കാലാവധിയുള്ള വിസ/വര്‍ക്ക് പെര്‍മിറ്റ്/അഡ്മിഷന് ലെറ്റര്‍ എന്നിവയും ആധാര്‍ നമ്പര്‍ വിവരങ്ങളും നൽകി വാക്സിനെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കാം.
വിദേശത്തുനിന്ന് ആസ്ട്രസെനക വാക്സിന് ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കേരളത്തിലെത്തി നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ രണ്ടാം ഡോസ് വാക്സിന് ലഭിക്കാൻ ഇതേ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ജില്ല മെഡിക്കല്‍ ഓഫിസര്‍ അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഷെഡ്യൂള്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം.
രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചശേഷം വാക്സിനേഷന് കേന്ദ്രത്തില്‍നിന്ന് താൽക്കാലിക സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതും നല്കിയ വിവരങ്ങള്‍ ജില്ലതലത്തില്‍ പരിശോധിച്ച് അംഗീകരിക്കുന്നതോടെ അന്തിമ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. വിദേശത്തുനിന്ന് ആസ്ട്രസെനക വാക്സിന് ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കേരളത്തില്‍നിന്ന് 84 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരങ്ങള്‍ നൽകി രണ്ടാം ഡോസ് വാക്സിന് സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.