വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ടീം വെൽഫെയർ
text_fieldsവടക്കാങ്ങര: മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ടീം വെൽഫെയർ. അമ്പതോളം സന്നദ്ധ പ്രവർത്തകർ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയമായി വാർഡിലെ മുഴുവൻ വീടുകളിൽ നിന്നും (450 വീടുകൾ) ഒരു ദിവസം കൊണ്ട് അജൈവ മാലിന്യം ശേഖരിച്ച് പഞ്ചായത്തിന് കീഴിൽ കാച്ചിനിക്കാടുള്ള മാലിന്യ സംഭരണ കേന്ദ്രത്തിലെത്തിച്ചു. മാലിന്യ സമാഹരണത്തിന്റെ ഉദ്ഘാടനം മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റാബി കാവുങ്ങൽ നിർവഹിച്ചു.
വാർഡ് അംഗവും വികസന സ്ഥിരം സമിതി അധ്യക്ഷനുമായ ഹബീബുള്ള പട്ടാക്കൽ അധ്യക്ഷത വഹിച്ചു. ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ആരിഫ് ചുണ്ടയിൽ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് കെ.പി. ഫാറൂഖ്, മുസ്ലിം ലീഗ് മക്കരപ്പറമ്പ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ. സൈദബു തങ്ങൾ എന്നിവർ സംസാരിച്ചു. ആറാംവാർഡ് മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ സി.കെ. സുധീർ സ്വാഗതവും വാർഡ് കൺവീനർ കെ. സക്കീർ നന്ദിയും പറഞ്ഞു. നാസർ കിഴക്കേതിൽ, കമാൽ പള്ളിയാലിൽ, കെ. ജാബിർ, ടി. സമീറ, ഷീബ പുന്നക്കാട്ടുതൊടി, റസിയ പാലക്കൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.