നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്
text_fieldsദേശീയപാത പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ കടയിലേക്ക് ഇടിച്ചു കയറിയ കാർ
വളാഞ്ചേരി: കാർ നിയന്ത്രണംവിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് നിസ്സാര പരിക്കേറ്റു. ദേശീയപാത 66ൽ പൈങ്കണ്ണൂർ അബുദാബിപ്പടിയിലാണ് അപകടം നടന്നത്.
കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുകയായിരുന്ന കാർ നിയന്ത്രണംവിട്ട് അബുദാബിപ്പടിയിലെ ഹാപ്പി സ്റ്റോർ എന്ന പലചരക്കു കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.
കടയിൽ സാധനങ്ങൾ വാങ്ങുകയായിരുന്ന പൈങ്കണ്ണൂർ സ്വദേശികളായ രണ്ടുപേർക്കും കാർ യാത്രക്കാരായ വയനാട് സ്വദേശികളായ മൂന്നുപേർക്കുമാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കടയുടെ മുൻവശം പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.