അപകട സാധ്യത വർധിപ്പിച്ച് ദേശീയപാതക്കിരുവശത്തും പുൽക്കാട്
text_fieldsവളാഞ്ചേരി: ദേശീയപാതക്ക് ഇരുവശത്തും വളർന്ന് നിൽക്കുന്നന പുൽക്കാടുകൾ വെട്ടിമാറ്റണമെന്നാവശ്യം ശക്തം. വട്ടപ്പാറ മുതൽ കാവുമ്പുറം ഓവുപാലം വരെയുള്ള ഭാഗങ്ങളിലാണ് പുൽക്കാടുകൾ വളർന്നത്. പ്രധാന വളവുകളുള്ള ഇരുവശങ്ങളിലും കാഴ്ച മറയ്ക്കുന്ന രീതിയിലാണ് കാടുകൾ. അപകട കേന്ദ്രമായ വട്ടപ്പാറ ഇറക്കത്തിലടക്കം കാഴ്ച മറയ്ക്കുന്ന കാടുകളാണ്.
ടാർ ചെയ്ത ഭാഗങ്ങളിലേക്ക് കൂടി കാട് പടർന്നത് കാൽനട യാത്രക്കാരെയാണ് കൂടുതൽ പ്രയാസത്തിലാക്കുന്നത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് പൊന്തക്കാട്ടിലേക്ക് കയറിയിരുന്നു. മാലിന്യം പുൽക്കാടുകളിലേക്ക് വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ പെരുകാനും ഇടയാക്കുന്നു. വട്ടപ്പാറ ഇറക്കത്തിലെ പുൽക്കാടുകൾ വെട്ടിമാറ്റാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ കൗൺസിലർ കെ.കെ. ഫൈസൽ തങ്ങൾ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.