വിസ്മയ ക്ലബിന്‍റെ ഇടപെടൽ ഫലംകണ്ടു; ആതവനാട്-കാട്ടിലങ്ങാടി റോഡിൽ സ്ട്രീറ്റ് ലൈറ്റ് വന്നു
text_fieldsവെട്ടിച്ചിറ: വെട്ടിച്ചിറ ഹൈവേയിൽ നിന്ന് ആതവനാട്-കാട്ടിലങ്ങാടി റോഡിലേക്ക് തിരിയുന്ന ഭാഗത്തെ, മാസങ്ങളായി പ്രവർത്തനരഹിതമായ സ്ട്രീറ്റ്‌ലൈറ്റ് വിസ്മയ ക്ലബിന്‍റെ ഇടപെടലിലൂടെ പ്രവർത്തനക്ഷമമാക്കി. ലൈറ്റ് ഇല്ലാത്തതും ഹൈവേ വികസനത്തിന്‍റെ ഭാഗമായി പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനാലും ഈ റോഡ് രാത്രി സമയങ്ങളിൽ സ്ഥിരം യാത്രികർക്ക് പോലും തിരിച്ചറിയാത്ത രീതിയിൽ ആയിരുന്നു. അതിനാൽ മേഖലയിൽ നിരന്തരം അപകടങ്ങളും നടന്നിരുന്നു.
സ്ട്രീറ്റ് ലൈറ്റ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിസ്മയ ക്ലബ് സെക്രട്ടറി സനിൽ തച്ചില്ലത്ത് പഞ്ചായത്ത് സെക്രട്ടറിക്കും പഞ്ചായത്തിന്റെ ഐ.എൽ.എം.എസ് പോർട്ടലിലും പരാതി സമർപ്പിച്ചിരുന്നു. പ്രദേശം ഹൈവേ വികസനത്തിനായി ഏറ്റടുത്തിരുന്ന സ്ഥലമായതിനാൽ പഞ്ചായത്തിന് പരിമിതികൾ ഉണ്ടെങ്കിലും സാധ്യമായ കാര്യങ്ങൾ ചെയ്യും എന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയും ഇവിടെ അപകടമുണ്ടായി. ഒരു വാഹനം റോഡിലേക്ക് തിരിയുന്ന ഭാഗത്തു വെളിച്ചമില്ലാത്തതിനാൽ അപകടത്തിൽപെടുകയായിരുന്നു. അപകട ദൃശ്യം ഉൾപ്പെടെ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതോടെ അടിയന്തര നടപടി ഉണ്ടാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.