പുതുവത്സരത്തിൽ ലക്ഷം രൂപയുടെ പുസ്തകങ്ങൾ നഗരസഭ സ്വരാജ് ലൈബ്രറിയിലേക്ക്
text_fieldsവളാഞ്ചേരി: പുതുവത്സര സമ്മാനമായി വളാഞ്ചേരി നഗരസഭ ഒരുലക്ഷം രൂപയുടെ പുസ്തകങ്ങൾ സ്വരാജ് ലൈബ്രറിയിലേക്ക് കൈമാറി. നഗരസഭ 2023-24 വാർഷിക പദ്ധയിൽ തുക വകയിരുത്തിയാണ് വാങ്ങിയത്. സ്വരാജ് ലൈബ്രറി ഹാളിൽ നടന്ന പരിപാടി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ചെയർമാനിൽനിന്നും മുൻ ജില്ല പഞ്ചായത്ത് അംഗം കെ.എം. അബ്ദുൽ ഗഫൂർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു.
മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. വളരാം വായനയിലൂടെ എന്ന പേരിൽ ആരംഭിച്ച അംഗത്വ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ സി.ഡി.എസ് അംഗം ഖൈറുന്നീസക്ക് അംഗത്വം നൽകി നിർവഹിച്ചു. കൗൺസിലർമാരായ കെ. സിദ്ദീഖ് ഹാജി, ഉമ്മുഹബീബ, ഹസീന വട്ടോളി, സി.ഡി.എസ് ചെയർപേഴ്സൻ അഷിത റഷീദ്, മാധ്യമപ്രവർത്തകൻ സി.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതവും കൗൺസിലർ ബദരിയ്യ മുനീർ നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ നഗരസഭ 11 ലക്ഷത്തോളം രൂപ ചെലവിച്ച് ലൈബ്രറി നവീകരിച്ചിരുന്നു. പുസ്തകവണ്ടി, പ്രതിമാസ ചർച്ചകൾ, വനിത, വയോജന, ബാല കൂട്ടായ്മ എന്നിവക്കും പരിപാടിയിൽ രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.