അഴുക്കുചാലിലെ മണ്ണും മാലിന്യവും നീക്കണം
text_fieldsവളാഞ്ചേരി: നഗരസഭയിലെ കാവുമ്പുറം ടൗണിൽനിന്ന് തൊഴുവാനൂർ പാടശേഖരത്തിലേക്ക് ഒഴുകുന്ന അഴുക്കുചാൽ മണ്ണും മാലിന്യവും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. കാവുമ്പുറം-ആതവനാട് പൊതുമരാമത്ത് റോഡിനോട് ചേർന്നാണ് അഴുക്കുചാൽ. മഴ പെയ്താൽ വെള്ളം റോഡിൽ പരന്നൊഴുകുന്ന അവസ്ഥയാണ്. ഇവിടെ അഴുക്കുചാൽ നിർമാണത്തിന് സ്വകാര്യ വ്യക്തികളും കാവുമ്പുറം സലഫി മസ്ജിദ് കമ്മിറ്റിയും ചേർന്നാണ് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്. എല്ലാ വർഷവും പൊതുമരാമത്ത് വിഭാഗം മണ്ണ് നീക്കാറുണ്ടെങ്കിലും ഇത്തവണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. അഴുക്കുചാലിലെ തടസ്സം നീക്കാൻ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തി. പൊതുമരാമത്ത് റോഡിനോട് ചേർന്ന അഴുക്കുചാലിലെ മണ്ണും മാലിന്യവും നീക്കാനാവശ്യമായ അടിയന്തര നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തൊഴുവാനൂർ പാടശേഖര സമിതി കൺവീനർ വി.പി. അബ്ദുറഹ്മാൻ (മണി) പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.