പിഴയടക്കാൻ പണമില്ലാത്തത് അനുഗ്രഹമായി
text_fieldsവളാഞ്ചേരി: പിഴയടക്കാൻ പണമില്ലാത്തതിനാൽ യാത്ര മുടങ്ങിയതിെൻറ ആശ്വാസത്തിലാണ് എടയൂർ ഗ്രാമപഞ്ചായത്ത് വടക്കുംപുറം മുന്നാക്കൽ മദ്റസക്ക് സമീപമുള്ള തങ്ങളകത്ത് മുഹമ്മദ് ഷാഫി. അജ്മാനിൽ ജോലിചെയ്യുന്ന ഇദ്ദേഹം അപകടത്തിൽപെട്ട വിമാനത്തിലെ 133ാമത്തെ യാത്രക്കാരാനായിരുന്നു. കഴിഞ്ഞ ജൂണിൽ വീസയുടെ കാലാവധി കഴിഞ്ഞിരുന്നു.
അജ്മാനിൽനിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പോൾ പിഴയൊന്നും അടക്കാനില്ലെന്ന് ഉറപ്പുവരുത്തി. ബോർഡിങ് പാസ് ലഭിച്ചു, എമിഗ്രേഷനിൽ ചെന്നപ്പോൾ ജൂലൈ 12 മുതൽ പിഴ അടക്കാനുണ്ടെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. 1000 ദിർഹം അടക്കേണ്ടിയിരുന്നു. വിസ റദ്ദാക്കിയെന്ന് സീൽ ചെയ്ത് പോവുകയാണെങ്കിൽ പിഴ ഇല്ലാതെ പോവാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, പിന്നീട് തിരിച്ചുവരാനാവില്ലെന്നറിഞ്ഞതോടെ അവസാനനിമിഷം യാത്ര ഒഴിവാക്കി. മൂന്നു വർഷത്തോളമായി അജ്മാനിലെ ബുസ്താനിൽ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയാണ്.
മുഹമ്മദ് ഷാഫി, എടയൂർ പഞ്ചായത്ത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.