എത്ര പേർ മരിക്കണം?
text_fieldsഎന്ന് പൂർത്തിയാകും, കഞ്ഞിപ്പുര-മൂടാൽ ബൈപാസ് നവീകരണം
വളാഞ്ചേരി: സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവും രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര-മൂടാല്‍ ബൈപാസ് റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാവശ്യം ശക്തം. കഞ്ഞിപ്പുര മുതല്‍ മൂടാല്‍ വരെയുള്ള ആറ് കിലോമീറ്ററോളം റോഡാണ് വീതി കൂട്ടി ബൈപാസായി ഉയർത്തുന്നത്.
നിലവിലുള്ള റോഡിെൻറ വീതി കൂട്ടുന്നതോടൊപ്പം പരമാവധി വളവുകള്‍, ചെങ്കുത്തായ കയറ്റിറക്കങ്ങള്‍ എന്നിവ ഒഴിവാക്കിയാണ് നിര്‍മാണം.
അമ്പലപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലെ റോഡ് കട്ടിങ്ങും ഫില്ലിങ്ങും ഉള്‍പ്പടെയുള്ള പ്രവർത്തനങ്ങളാണ് നിലവിൽ ബൈപാസിൽ പുരോഗമിക്കുന്നത്. കഞ്ഞിപ്പുരക്കും അമ്പലപ്പറമ്പിനുമിടയിലുള്ള പരമാവധി വളവുകള്‍ ഒഴിവാക്കാൻ 250 മീറ്ററോളം പുതിയ റോഡ് നിര്‍മിക്കുകയാണ് ചെയ്യുന്നത്. കെ.എസ്.ഇ.ബിയുടെ വൈദ്യുതികാലുകള്‍ നീക്കുന്ന പ്രവൃത്തികളും ഇേതാടൊപ്പം നടക്കുന്നുണ്ട്. റോഡ് ഫോര്മേഷന്, റോഡ് കട്ടിങ്, റോഡ് സമതലപ്പെടുത്തുന്നതുൾപ്പെടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ ടാങ്കര്‍ ലോറികള്‍ ഉൾപ്പെടെ ചരക്കുവാഹനങ്ങള്‍ക്ക് വട്ടപ്പാറ വളവ് ഒഴിവാക്കി ഈ പാത ഉപയോഗിക്കാനാകും.
തൃശൂര്‍-കോഴിക്കോട് ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് വളാഞ്ചേരിയില്‍ പ്രവേശിക്കാതെ പോകാമെന്നതുമാണ് മറ്റൊരു പ്രധാന നേട്ടം.
ബൈപാസിനായി 15 മീറ്ററോളം വീതിയിലാണ് സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയത്. വട്ടപ്പാറയിൽ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യങ്ങളിൽ അമ്പലപ്പറമ്പ് മുതൽ മൂടാൽ വരെയുള്ള ഭാഗങ്ങളിലെ റോഡും വീതികൂട്ടുന്ന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നാവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.