അനധികൃത പാർക്കിങ്: വാഹനങ്ങൾക്കെതിരെ ഇന്ന് മുതൽ പിഴ ചുമത്തും
text_fieldsവളാഞ്ചേരി: നോ പാർക്കിങ് മേഖലയിൽ വാഹനം നിർത്തിയിട്ട് പോവുന്നവർ ശ്രദ്ധിക്കുക വ്യാഴാഴ്ച മുതൽ പിഴ ചുമത്തും. വളാഞ്ചേരി ജങ്ഷനിൽനിന്ന് പെരിന്തൽമണ്ണ, കോഴിക്കോട്, പട്ടാമ്പി, തൃശൂർ ഭാഗങ്ങളിലേക്കു പോകുന്ന റോഡുകളിൽ 100 മീറ്റർ വരെ വാഹനങ്ങൾ അനധികൃതമായി നിർത്തിയിട്ടാൽ പിഴ ചുമത്തും ടൗണിലെ ട്രാഫിക്ക് കുരുക്കിന് പരിഹാരം കാണുന്നതിന് വേണ്ടി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അനധികൃതമായി നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നത്. ഇതിന് മുന്നോടിയായി ബോധവൽക്കരണ പരിപാടികൾ നടത്തി.
മൂന്ന് ദിവസങ്ങളിലായി അനധികൃതമായ നിർത്തിയിട്ടുപോയ വാഹനങ്ങളിൽ നോ-പാർക്കിങ് സ്റ്റിക്കർ പതിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, എൻ.എസ്.എസ്, സകൗട്ട് ആന്റ് ഗൈഡ് എന്നിവരുടെ നേതൃത്വത്തിലാണ് നോ-പാർക്കിങ് സ്റ്റിക്കർ പതിക്കുകയും, ബോധവൽക്കരണവും നടത്തുകയും ചെയ്തത്. മജ്്ലിസ് ആർട്സ് ആൻറ് സയൻസ് കോളജ്, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ബോധവൽക്കരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.