Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightഇന്ന്​ പെയിൻ ആൻഡ്​...

ഇന്ന്​ പെയിൻ ആൻഡ്​ പാലി​േയറ്റിവ്​ ദിനം: വളാഞ്ചേരി പാലിയേറ്റിവ് ക്ലി​നി​ക് 21ാം വർഷത്തിലേക്ക്

text_fields
bookmark_border
Palliative Day
cancel
camera_alt

പു​ത്ത​ന​ത്താ​ണി ശാ​ന്തി പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി പ്ര​വ​ര്‍ത്ത​ക​ര്‍ പാ​ലി​യേ​റ്റി​വ് ദി​ന ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്നു 

വ​ളാ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി​യി​ലെ പെ​യി​ൻ ആ​ൻ​ഡ്​ പാ​ലി​യേ​റ്റി​വ് ക്ലി​നി​ക്​ ശ​നി​യാ​ഴ്ച 21ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. അ​ർ​ബു​ദം, പ​ക്ഷാ​ഘാ​തം, വൃ​ക്ക രോ​ഗ​ങ്ങ​ൾ, ജ​നി​ത​ക രോ​ഗ​ങ്ങ​ൾ, ത​ള​ർ​വാ​തം, പാ​രാ​പ്ലീ​ജി​യ, ഡി​മ​ൻ​ഷ്യ രോ​ഗി​ക​ൾ​ക്കും ജ​ന്മ​നാ ശാ​രീ​രി​ക, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന​വ​ർ​ക്കും ആ​ശ്വാ​സ​മാ​വു​ക​യാ​ണ് ക്ലി​നി​ക്.

വ​ളാ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും തൊ​ട്ട​ടു​ത്ത നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ളും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കോ​മ്പൗ​ണ്ടി​ൽ ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. രോ​ഗി​ക​ളു​ടെ ബാ​ഹു​ല്യം കാ​ര​ണ​വും പ്ര​വ​ർ​ത്ത​ന സൗ​ക​ര്യം പ​രി​ഗ​ണി​ച്ചും ജി​ല്ല സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം പു​തി​യ ക്ലി​നി​ക്കു​ക​ൾ ആ​രം​ഭി​ച്ചു. ഇ​പ്പോ​ൾ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ 33 വാ​ർ​ഡു​ക​ളും തൊ​ട്ട​ടു​ത്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചി​ല വാ​ർ​ഡു​ക​ളു​മാ​ണ് പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വ​രു​ന്ന​ത്.

പ​റ​വ​ണ്ണ സ​ല​ഫി ഇ.​എം സ്കൂ​ളി​ലെ ബു​ൾ ബു​ൾ യൂ​നി​റ്റ് അം​ഗ​ങ്ങ​ൾ കാ​രു​ണ്യ കു​ടു​ക്ക പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ന ഫ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ന്നു

അ​ർ​ബു​ദ രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ന്​ ആ​രം​ഭി​ച്ച പാ​ലി​യേ​റ്റി​വ് പ്ര​സ്ഥാ​നം ഇ​ന്ന് സ​മൂ​ഹ​ത്തി​ലെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും ആ​ശ്വാ​സം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. രോ​ഗീ പ​രി​ച​ര​ണം മാ​ത്ര​മ​ല്ല, കു​ടും​ബ​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്നു. ഒ​രു മാ​സം ര​ണ്ട്​ ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ചെ​ല​വ് വ​രു​ന്നു. ശ​നി​യാ​ഴ്ച വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ഭ​വ സ​മാ​ഹ​ര​ണം ന​ട​ക്കും.

ബോധവത്​കരണ പ്രചാരണം

ക​ൽ​പ​ക​ഞ്ചേ​രി: പാ​ലി​യേ​റ്റി​വ് കെ​യ​ർ ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ത്ത​ന​ത്താ​ണി ശാ​ന്തി പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി ന​ട​ത്തി​യ പാ​ലി​യേ​റ്റി​വ് കെ​യ​ർ വാ​രാ​ച​ര​ണ സ​ന്ദേ​ശ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ​യും ഫ​ണ്ട്‌ സ​മാ​ഹ​ര​ണ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ആ​ത​വ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ടി.​പി. സി​നോ​ബി​യ നി​ർ​വ​ഹി​ച്ചു.

എ.​കെ.​എം.​എ. മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജാ​സി​ർ ക​രി​ങ്ക​പ്പാ​റ, വാ​ർ​ഡ്‌ അം​ഗ​ങ്ങ​ളാ​യ എം.​കെ. സ​ക​രി​യ, കെ.​പി. ബാ​ഷാ ബീ​ഗം എ​ന്നി​വ​രും ശാ​ന്തി പാ​ലി​യേ​റ്റി​വ് ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. ഇ​ബ്രാ​ഹിം എ​ന്ന ബാ​വ, വി. ​പ്രേം കു​മാ​ർ, ഡോ. ​സി. മു​ഹ​മ്മ​ദ്, കാ​ല​ടി അ​ബ്ദു​ൽ അ​സീ​സ്, പി.​എം. ഇ​സ്മാ​യീ​ൽ, വി.​പി. സു​ലൈ​ഖ, സു​ഹ​റ അ​യ്യൂ​ബ്, എ.​പി. ജ​മീ​ല, കെ.​എ​ൻ. അ​ബ്ദു​ൽ ഗ​ഫൂ​ർ, കെ. ​അ​ബൂ​ഉ​മ​ർ, മു​ഹ​മ്മ​ദ് കു​റു​ക്കോ​ൾ, വി.​പി. സാ​ഹി​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ആ​ത​വ​നാ​ട് ജി.​എ​ച്ച്.​എ​സ്.​എ​സ്, ക​ൽ​പ​ക​ഞ്ചേ​രി ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്, ചേ​രു​ലാ​ൽ എ​ച്ച്.​എ​സ്.​എ​സ് കു​റു​മ്പ​ത്തൂ​ർ, ചെ​റി​യ​മു​ണ്ടം ജി.​എ​ച്ച്.​എ​സ്.​എ​സ്, ലൂ​മി​ന​സ് കോ​ള​ജ് വെ​ട്ടി​ച്ചി​റ, ര​ണ്ട​ത്താ​ണി ട്ര​സ്റ്റ്‌ കോ​ള​ജ് എ​ന്നീ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ന്‍.​എ​സ്.​എ​സ് വ​ള​ന്‍റി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ത​വ​നാ​ട്, വ​ള​വ​ന്നൂ​ർ, ക​ല്‍പ​ക​ഞ്ചേ​രി, തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്ക് പാ​ലി​യേ​റ്റി​വ് സ​ന്ദേ​ശം കൈ​മാ​റി. വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് അ​നൂ​ഫ് പ​റ​വ​ന്നൂ​ർ, ഇ​ബ്രാ​ഹിം കു​റു​ക്കോ​ൾ, ആ​ദി​ൽ ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാന്ത്വനപരിചരണത്തിന്​ സമ്പാദ്യ കുടുക്കകൾ

തി​രൂ​ർ: പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് കൈ​ത്താ​ങ്ങാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​രു​ണ്യ കു​ടു​ക്ക​ക​ൾ. പ​റ​വ​ണ്ണ സ​ല​ഫി ഇ.​എം സ്കൂ​ളി​ലെ ബു​ൾ ബു​ൾ യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ കു​ടു​ക്ക​ക​ൾ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കൈ​മാ​റി​യ​ത്. കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​ന്ന പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വി​ന്‍റെ പ്ര​വ​ർ​ത്ത​ന ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യ​മെ​ത്തി​യ​ത്. വെ​ട്ടം ആ​ലി​ശ്ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​ഞ്ഞി ബാ​വ സ്മാ​ര​ക പെ​യി​ൽ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് സെ​ന്‍റ​റി​നാ​ണ് വി​ദ്യാ​ല​യ​ത്തി​ലെ മു​ഴു​വ​ൻ ബു​ൾ ബു​ൾ അം​ഗ​ങ്ങ​ളും ത​ങ്ങ​ളു​ടെ കാ​രു​ണ്യ കു​ടു​ക്ക ന​ൽ​കി​യ​ത്. സ്കൗ​ട്ട് ലീ​ഡ​ർ ചി​പ്പി രാ​ജ​ൻ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി. ​മു​നീ​ർ, സ്കൗ​ട്ട്, ബ​ണ്ണി, ബു​ൾ ബു​ൾ ലീ​ഡേ​ഴ്സ്, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palliative Day
News Summary - Kerala Palliative Day
Next Story