വളാഞ്ചേരി നഗരസഭയിലെ ദുർഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൽ.ഡി.എഫ്
text_fieldsവളാഞ്ചേരി : ദേശീയ തൊഴിലുറപ്പ് തൊഴിലാളികൾ അവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ സമരത്തെ പരിഹസിച്ച നഗരസഭ ചെയർമാൻ്റെ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് എൽ. ഡി. എഫ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പൈങ്കണ്ണൂർ യു. പി സ്കൂളിന്റെ ചുറ്റുമതിൽ നിർമ്മാണത്തിനിടെയാണ് പൊളിഞ്ഞ് വീണത്. ഇതിൽ വലിയ അഴിമതി നടന്നതായും, ഒരു കോടി 35 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച കമ്മ്യൂണിറ്റി പാർക്കിൽ ഊഞ്ഞാൽ പൊട്ടിവിണത് വലിയ വിവാദം ആയിരുന്നു. വലിയ രീതിയിലുള്ള അഴിമതിയാണ് പാർക്ക് നിർമ്മാണത്തിൽ നടന്നിട്ടുള്ളതെന്നും നേതാക്കൾ ആരോപിച്ചു.. 50 പേർക്കും പോലും വെള്ളം കൊടുക്കാൻ കഴിയാത്ത വട്ടപ്പാറ കല്യാണ ഉറവയിൽ ഡാം കെട്ടി കുഴൽ കിണർകുഴിക്കാൻ 11 കോടിരൂപ മുടക്കുന്ന പദ്ധതിയുമായാണ് നഗരസഭ മുന്നോട്ട് പോകുന്നത്.
ഇതിലും വലിയ അഴിമതിയാണ് ലക്ഷ്യം കാണുന്നത്. ടൗണിൽ സ്ഥാപിച്ച സി. സി. ടി വികൾ ക്വാളിറ്റി നിലവാരം കുറഞ്ഞതും വർക്കിംഗ് കണ്ടീഷൻ ഇല്ലാത്തതുമാണ്. പുതിയ ബസ്റ്റാൻ്റിനായി കണ്ടത്തിയ സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകാനുള്ള നീക്കം നഗരസഭ അധികാരികൾ നടത്തുന്നു.
സ്വകാര്യ പങ്കാളിത്തത്തോടെ വേറെ പുതിയ ഒരു ബസ്റ്റാൻ്റ് കൊണ്ടുവരാൻ സ്വകാര്യ വ്യക്തികൾക്ക് അവസരം നൽകുക വഴി വലിയ അഴിമതിയാണ് നടക്കാൻ പോകുന്നത്. എന്നാൽ ഭൂരഹിത ഭവന രഹിതർക്ക് സ്ഥലവും വീടും നൽകാനോ നഗരസഭയിൽ ഒരു പൊതു സ്മശാനം സ്ഥാപിക്കാനോ യാതൊരു പദ്ധതിയും നഗരസഭ കൊണ്ടുവരുന്നില്ല. ഇത് പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
താൽപര്യമുള്ള കമ്പനികളെ കണ്ടെത്തി അവരുമായി ധാരണഉണ്ടാക്കി പദ്ധതികൾ എസ്റ്റിമേറ്റുകൾ തയ്യാറാക്കി അവരിൽ നിന്നും വലിയതുകയാണ് കമ്മീഷൻ പറ്റുന്നതെന്നും നേതാക്കൾ ആരോപിച്ചു.. കാവുംപുറത്ത് ബഡ്സ് സ്കൂളിൻ്റെയും എൽ. പി സ്കൂളിൻ്റെയും,ക്ലീനിക്കിൻ്റെയും തൊട്ടടുത്ത് ജനങ്ങളുടെ എതിർപ്പ് മറികടന്ന് സ്വകാര്യ വ്യക്തിക്ക് സിമൻ്റ് ഗോഡൗൺ തുടങ്ങുന്നതിന് നഗരസഭ ലൈസൻസ് നൽകാനുള്ള നീക്കം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടും കൗൺസിൽ യോഗത്തിൽ അജണ്ട വെച്ച് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുകയാണ്.
ഇത്തരത്തിലുള്ള അഴിമതി നിറഞ്ഞെ നഗരസഭ ഭരണത്തിനെതിരെ ജനങ്ങളെ അണി നിരത്തി ശക്തമായ സമരം നടത്തുമെന്ന് നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എൻ. വേണുഗോപാലൻ, കെ. കെ. ഫൈസൽ തങ്ങൾ, കെ. എം. അബ്ദുൽ അസീസ്, പറശ്ശേരി വീരാൻകുട്ടി, ഇ.പി. അച്യുതൻ, ടി. പി. രഘുനാഥ്, കെ.പി. യാസർ അറഫാത്ത്, വി. ടി. നാസർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.