കാറുകളുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തുന്നയാൾ പിടിയിൽ
text_fieldsവളാഞ്ചേരി: കാറുകളുടെ ഗ്ലാസ് പൊട്ടിച്ച് മോഷണം നടത്തുന്ന വിരുതൻ വളാഞ്ചേരി പൊലീസ് പിടിയിൽ. എറണാകുളം ആലുവ സ്വദേശി മാടവന സിദ്ദീഖിനെയാണ് (46) പിടികൂടിയത്. ആഗസ്റ്റ് 20ന് വളാഞ്ചേരി സർവിസ് സഹകരണ ബാങ്കിന് സമീപം ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ഇന്നോവ കാറിെൻറ ഒരുവശത്തെ ഗ്ലാസ് പൊട്ടിച്ച് 35,000 രൂപയും വിവിധ ബാങ്കുകളുടെ െക്രഡിറ്റ് കാർഡുകളും അടങ്ങിയ ബാഗ് കവർന്നിരുന്നു. സമാന സംഭവത്തിൽ അറസ്റ്റിലായി മഞ്ചേരി ജയിലിലായിരുന്ന ഇയാളെ വളാഞ്ചേരിയിൽ കൊണ്ടുവന്ന് തെളിവെടുത്തു.
വാഹനങ്ങളുടെ ഗ്ലാസ് തകർത്ത് മോഷണം നടത്തുന്നതിൽ പ്രതി വിദഗ്ധനാണെന്ന് പൊലീസ് പറഞ്ഞു. എറണാകുളം ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ കേസുണ്ട്. പ്രതിയെ മഞ്ചേരി ജയിലിലേക്ക് അയച്ചു. എസ്.ഐ എൻ.കെ. മുരളി കൃഷ്ണൻ, എസ്.ഐ ഇഖ്ബാൽ, എസ്.ഐ മധു ബാലകൃഷ്ണൻ, എ.എസ്.ഐ രാജൻ, സി.പി.ഒ സുനിൽ, അൽതാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.