വളാഞ്ചേരിയിൽ കണ്ടെത്തിയ ടെറാകോട്ട ശിൽപങ്ങൾ സംരക്ഷിക്കും
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം വളാഞ്ചേരി ശ്രീപറമ്പത്ത്കാവ് ക്ഷേത്രപരിസരത്ത് നടത്തിയ പഠനത്തിൽ കണ്ടെത്തിയ ടെറാകോട്ട ശിൽപങ്ങളും മറ്റും സംരക്ഷിക്കാൻ ടൂറിസം വകുപ്പിെൻറ നിർദേശം.
ഇതുസംബന്ധിച്ച് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ മേലധികാരിക്ക് കത്തയച്ചു. മഹാശിലായുഗ കാലത്തെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിവിധ മൺരൂപങ്ങളും ആയുധങ്ങളും കല്ലിൽ കൊത്തിയ അടയാളങ്ങളുമാണ് പറമ്പത്തുകാവിൽ ഡോ. പി. ശിവദാസെൻറ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നത്.
പുരാവസ്തു വകുപ്പ് ഇവിടെ കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്. വിനോദസഞ്ചാര കേന്ദ്രമായി പറമ്പത്ത് കാവിനെ മാറ്റാമെന്നും ടൂറിസം ഡയറക്ടർക്ക് അയച്ച കത്തിൽ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.