സർവിസ് റോഡ് തുറന്നില്ല; ചോലവളവ് കയറ്റത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
text_fieldsവളാഞ്ചേരി: ദേശീയപാത 66 പാണ്ടികശാലയിൽ ഇരുഭാഗങ്ങളിലേക്കുള്ള സർവിസ് റോഡ് വാഹനങ്ങൾക്ക് തുറന്നുകൊടുക്കുന്നത് വൈകുന്നു. നാട്ടുകാരും വാഹനയാത്രക്കാരും ദുരിതത്തിൽ. കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡിൽ വീണതിനെ തുടർന്ന് തൃശൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിൽ ഗതാഗതം നിരോധിച്ചിട്ട് ഒരു മാസത്തോളമായി.
ഇരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മറു ഭാഗത്തുള്ള സർവിസ് റോഡ് വഴിയാണ് പോകുന്നത്. ഇവിടെ വീതി കുറവായതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരു വാഹനത്തിനു തന്നെ കഷ്ടിച്ച് പോകാവുന്ന ഇവിടെ വലിയ ചരക്കു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് പതിവാണ്. കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾക്ക് അടിപ്പാത വഴി പാണ്ടികശാല അങ്ങാടിയിലേക്ക് പ്രവേശിക്കാനും പ്രയാസം നേരിടുന്നു. ചോലവളവിലെ കുത്തനെയുള്ള കയറ്റവും വാഹനങ്ങൾ അപകടത്തിൽപെടുന്നതിന് ഇടയാക്കുന്നു. സർവിസ് റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് ഈ ഭാഗത്ത് വാഹനങ്ങൾ അപകടത്തിൽപെടാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.