വളാഞ്ചേരി ഫയർ സ്റ്റേഷൻ: സർവേ നടത്തി
text_fieldsവളാഞ്ചേരി: വട്ടപ്പാറയിൽ അനുവദിച്ച വളാഞ്ചേരി ഫയർ സ്റ്റേഷെൻറ കെട്ടിട നിർമാണത്തിന് മുന്നോടിയായി സർവേ നടത്തി. പി.ഡബ്ല്യൂ.ഡി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിെൻറയും ഫയർ ആൻഡ് െറസ്ക്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് ടോട്ടൽ സ്റ്റേഷൻ സർവേ നടത്തിയത്. ഇൻവെസ്റ്റിഗേഷൻ വിഭാഗം തയാറാക്കുന്ന സർവേ റിപ്പോർട്ട് അടുത്തയാഴ്ച പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കൈമാറും. കെട്ടിട നിർമാണത്തിനാവശ്യമായ ആർക്കിടെക്ചറൽ ഡ്രോയിങ് ലഭ്യമാകുന്ന മുറക്ക് വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കും.
കാട്ടിപ്പരുത്തി വില്ലേജിലെ 42 സെൻറ് റവന്യൂ പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമാണത്തിന് അഗ്നിരക്ഷ വകുപ്പിന് ലഭ്യമായത്. അടങ്കൽ തുകയായ നാല് കോടി രൂപക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി ലഭ്യമാക്കാൻ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ച് വരുന്നതായി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു.
പൊതുമരാമത്ത് ഇൻവെസ്റ്റിഗേഷൻ അസി. എൻജിനീയർ അരുണി, ഫയർ ആൻഡ് െറസ്ക്യൂ വിഭാഗം തിരൂർ സ്റ്റേഷൻ ഓഫിസർ പ്രമോദ് കുമാർ, മഞ്ചേരി അസി. സ്റ്റേഷൻ ഓഫിസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, ജുനൈദ് പാമ്പലത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.