വളാഞ്ചേരി-അങ്ങാടിപ്പുറം റോഡ്: 12 കോടിയുടെ ടെൻഡർ തെരഞ്ഞെടുപ്പിന് ശേഷം
text_fieldsഅങ്ങാടിപ്പുറം: പാടേ തകർന്ന വളാഞ്ചേരി-അങ്ങാടിപ്പുറം റോഡിൽ അവസാനം അനുവദിച്ച 12 കോടി രൂപയുടെ ടെൻഡർ നടപടികൾ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ആകെ 13 കിലോമീറ്റർ ഭാഗത്ത് ശേഷിക്കുന്ന ഭാഗത്തേക്കാണ് ആഴ്ചകൾ മുമ്പ് ആദ്യം ഏഴു കോടിയുടെയും തൊട്ടുപിറകെ അഞ്ചു കോടിയുടെയും രണ്ടു പദ്ധതികൾക്ക് ഭരണാനുമതിയായത്.
തകർന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചുവർഷമായി നാട്ടുകാർ മുറവിളി കൂട്ടുന്നുണ്ട്. ടെൻഡർ നടത്തി പ്രവൃത്തി ആരംഭിക്കാൻ മാസങ്ങൾ എടുക്കുമെന്നതിനാൽ നിലവിൽ അനുവദിച്ച റണ്ണിങ് കോൺട്രാക്ടർ പ്രവൃത്തിയായി 97 ലക്ഷത്തിന്റെ കുഴിയടക്കൽ ഈ ഭാഗത്ത് രണ്ടു ദിവസത്തിന് ശേഷം തുടങ്ങും. വെങ്ങാട് മുതൽ പാലച്ചോട് വരെയാണ് ഈ പ്രവൃത്തി. രണ്ടു വർഷം മുമ്പ് അങ്ങാടിപ്പുറം മുതല് പുത്തനങ്ങാടി പള്ളിപ്പടി വരെ നവീകരിക്കാൻ മൂന്നുകോടി രൂപ അനുവദിച്ച് 1.4 കി.മീ ഭാഗം ഗതാഗതയോഗ്യമാക്കിയിരുന്നു.
പിന്നീട് നാലു കി.മീ ഭാഗം പുനർനിർമാണത്തിന് കഴിഞ്ഞ സെപ്റ്റംബർ ആദ്യത്തിലാണ് അഞ്ചു കോടി രൂപ അനുവദിച്ചത്. ഈ പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. ബി.എം ആൻഡ് ബി.സി ചെയ്യേണ്ടതിൽ ബി.സി പ്രവൃകളാണ് ഇതിൽ ശേഷിക്കുന്നത്. ശേഷിക്കുന്ന വെങ്ങാട് മുതൽ കൊളത്തൂർ വരേക്ക് ഏഴു കോടിയും കൊളത്തൂർ മുതൽ പാലച്ചോട് വരേക്ക് അഞ്ചു കോടിയുമാണ് ഇപ്പോൾ ടെൻഡർ പ്രതീക്ഷിച്ച് കിടക്കുന്നത്.
പെരിന്തൽമണ്ണ മണ്ഡലത്തിൽ പെരിന്തൽമണ്ണ മുതൽ പുലാമന്തോൾ വരെയും മങ്കടയിലെ അങ്ങാടിപ്പുറം മുതൽ വളാഞ്ചേരി വരെയും സമാന രീതിയിൽ തകർന്ന് ജനങ്ങൾ വലിയ മുറവിളി കൂട്ടിയതാണ്. 13 കി.മീ പാത ബി.എം ആൻഡ് ബി.സി ചെയ്യാൻ നാലു വർഷം മുമ്പ് 18 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകിയതാണ് പിന്നീട് എസ്റ്റിമേറ്റ് വിപുലപ്പെടുത്തി 20 കോടി രൂപയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.