വളാഞ്ചേരി നഗരസഭയിലെ മികച്ച കർഷകരെ ആദരിച്ചു
text_fieldsമികച്ച കർഷകരെ വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ആദരിക്കുന്നു
വളാഞ്ചേരി: നഗരസഭയിലെ കാർഷിക മേഖലയിൽ സമഗ്ര സംഭാവനകൾ നൽകിയ കർഷകരെ ആദരിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മുജീബ് വാലാസി, റൂബി ഖാലിദ് കൗൺസിലർമാരായ കെ.കെ. ഫൈസൽ തങ്ങൾ, കെ.വി. ഉണ്ണികൃഷ്ണൻ, വളാഞ്ചേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് സി. അബ്ദുൽന്നാസർ, കാർഷിക വികസന സമിതി അംഗം പാലാറ മൊയ്തീൻകുട്ടി എന്ന മാനു, അസി. കൃഷി ഓഫിസർ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
കാർഷിക മേഖലയിൽ മാതൃക പ്രവർത്തനം കാഴ്ചെവച്ച ടി.എം. രാജഗോപാലൻ തോരക്കാട്ട് മഠത്തിൽ, മുഹമ്മദ് തോണിക്കടവത്ത്, കുഞ്ഞുമുഹമ്മദ് പൊറ്റമ്മൽ, റുഖിയ പന്നിക്കായിൽ, ആമിന, കൂരിപറമ്പിൽ അക്കരതൊടി, സലാം മറ്റത്ത്, സൈനുദ്ദീൻ തെക്കേ പീടിയേക്കൽ, കോരൻ ഇല്ലത്തുപടി, വേലായുധൻ വെള്ളാട്ടുപടി, ശങ്കരനാരായണൻ നമ്പൂതിരി തൊഴുവാനൂർ മന, മുഹമ്മദ് റിയാസ് ചങ്ങമ്പള്ളി മേലേപ്പാട്ട് എന്നിവരെയാണ് ആദരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.