Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightചോരയൊലിപ്പിച്ച്...

ചോരയൊലിപ്പിച്ച് വട്ടപ്പാറ വളവ്

text_fields
bookmark_border
accident
cancel

വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66ൽ ​ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ടം ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് വ​ട്ട​പ്പാ​റ. ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. ഒ​ട്ട​ന​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വ​ട്ട​പ്പാ​റ മു​ക​ൾ ഭാ​ഗം മു​ത​ൽ ഇ​റ​ക്കം വ​രെ എ​ല്ലാ ഭാ​ഗ​വും അ​പ​ക​ട​കേ​ന്ദ്ര​ങ്ങ​ളാ​ണ്. കൊ​ടും വ​ള​വി​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ടം ഉ​ണ്ടാ​വാ​റ്. സു​ര​ക്ഷാ​ഭി​ത്തി ത​ക​ർ​ത്ത് 30 അ​ടി താ​ഴ്ച​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ കൂ​പ്പു​കു​ത്തി​യാ​ണ് കൂ​ടു​ത​ലും മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ച​ത്. പാ​ച​ക വാ​ത​ക ടാ​ങ്ക​ർ ലോ​റി ഉ​ൾ​പ്പെ​ടെ അ​ന്ത​ർ സം​സ്ഥാ​ന ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തി​ൽ ഏ​റെ​യും. റോ​ഡി​ന്റെ ഘ​ട​ന​യും ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യും കൂ​ടി​യാ​വു​മ്പോ​ൾ അ​പ​ക​ട തീ​വ്ര​ത വ​ർ​ധി​ക്കു​ന്നു.

പാ​ച​ക വാ​ത​ക ലോ​റി​ക​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​മ്പോ​ഴും അ​തി​ന്റെ ദു​രി​ത​ഭാ​രം പേ​റേ​ണ്ടി വ​രു​ന്ന​ത് വ​ട്ട​പ്പാ​റ നി​വാ​സി​ക​ൾ​ക്കാ​ണ്. വാ​ത​കം മ​റ്റൊ​രു ടാ​ങ്ക​റി​ലാ​ക്കി വ​ട്ട​പ്പാ​റ​യി​ൽ​നി​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തു​വ​രെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​പ​ക​ട​കേ​ന്ദ്ര​മാ​യ വ​ട്ട​പ്പാ​റ ഒ​ഴി​വാ​ക്കി യാ​ത്ര സാ​ധ്യ​മാ​വു​ന്ന ക​ഞ്ഞി​പ്പു​ര- മൂ​ടാ​ൽ ബൈ​പാ​സ് ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത ആ​റ് വ​രി​യാ​യി വി​ക​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വ​ട്ട​പ്പാ​റ​യി​ലെ അ​പ​ക​ട വ​ള​വ് ഒ​ഴി​വാ​ക്കി​യു​ള്ള വ​ളാ​ഞ്ചേ​രി ബൈ​പാ​സ് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബൈ​പാ​സി​ന്റെ ഭാ​ഗ​മാ​യ ര​ണ്ട് കി.​മീ​റ്റ​റോ​ളം നീ​ള​ത്തി​ലു​ള്ള വ​യ​ഡ​ക്ട് നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി. മാ​ർ​ച്ചി​ന് മു​മ്പാ​യി ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​വും. അ​തോ​ടു കൂ​ടി തൃ​ശൂ​ർ, ഗു​രു​വാ​യൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സ് വ​ഴി പോ​കും.

പ​ട്ടാ​മ്പി, പാ​ല​ക്കാ​ട്, വ​ളാ​ഞ്ചേ​രി ടൗ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ നി​ല​വി​ലെ വ​ട്ട​പ്പാ​റ റോ​ഡ് വ​ഴി പോ​കാ​നാ​ണ് സാ​ധ്യ​ത. തു​ട​ർ​ന്നും വ​ട്ട​പ്പാ​റ ഇ​റ​ക്ക​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​തി​വ​ഴി​യി​ൽ നി​ല​ച്ച വ​ട്ട​പ്പാ​റ​യി​ലെ അ​പ​ക​ട നി​വാ​ര​ണ പ​ദ്ധ​തി​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കൂ​ടു​ത​ൽ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്ക​ൽ, സു​ര​ക്ഷ ഭി​ത്തി ശ​ക്തി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തേ​ണ്ടി വ​രും.

വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ക​ട​ലാ​സി​ൽ

വ​ളാ​ഞ്ചേ​രി: വ​ട്ട​പ്പാ​റ​യി​ൽ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ ക​ട​ലാ​സി​ൽ ഒ​തു​ങ്ങു​ന്നു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വ​ട്ട​പ്പാ​റ​യി​ലാ​ണ് ഫ​യ​ർ​സ്റ്റേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. വ​ട്ട​പ്പാ​റ വ​ള​വി​ൽ പാ​ച​ക വാ​ത​ക ടാ​ങ്ക​ർ ലോ​റി​ക​ൾ ഉ​ൾ​പ്പെ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​മ്പോ​ൾ തി​രൂ​ർ, മ​ല​പ്പു​റം, പൊ​ന്നാ​നി, പെ​രി​ന്ത​ൽ​മ​ണ്ണ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ ഫോ​ഴ്‌​സ് എ​ത്ത​ണം. അ​പ്പോ​ഴേ​ക്കും അ​പ​ക​ട തീ​വ്ര​ത കൂ​ടും.

പ​ഴ​യ സി.​ഐ ഓ​ഫി​സി​ന് സ​മീ​പം ഫ​യ​ർ സ്റ്റേ​ഷ​നു​ള്ള സ്ഥ​ലം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കാ​ട്ടി​പ്പ​രു​ത്തി വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഈ 42 ​സെൻറ് റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി വ​ളാ​ഞ്ചേ​രി ഫ​യ​ർ സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഗ്നി​ര​ക്ഷ വ​കു​പ്പി​ന് കൈ​മാ​റു​ക​യും ചെ​യ്തു.

ഫ​യ​ർ സ്റ്റേ​ഷ​ൻ സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടം പി​ടി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ആ​വ​ശ്യ​മാ​യ തു​ക വ​ക​യി​രു​ത്താ​ത്ത​തും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ഴ​യു​ന്ന​തു​മാ​ണ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം. തീ​പി​ടി​ത്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​യ​ർ സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Prone AreaMalappuram News
News Summary - Vattapara bend- accident prone area
Next Story