ആനങ്ങാടി റെയിൽവേ ഗേറ്റ് അടച്ചിടുക 58 മണിക്കൂർ
text_fieldsവള്ളിക്കുന്ന്: തിരക്കേറിയ തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട് റൂട്ടിലെ വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ വ്യാഴാഴ്ച വൈകീട്ട് ആറ് വരെ 58 മണിക്കൂറാണ് അടച്ചിടുക. ഇക്കാര്യമറിയിച്ച് റയിൽവേ ഗേറ്റിനോട് ചേർന്ന് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
നേരത്തെ ഗേറ്റടക്കുന്ന സമയങ്ങളിൽ യാത്രക്കാർ അത്താണിക്കൽ, പരുത്തിക്കാട് വഴി കൂട്ടുമുച്ചിയിലെത്തി ചെട്ടിപ്പടി വഴിയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ, കാലപ്പഴക്കം ചെന്ന ഇരുമ്പോത്തിങ്ങൽ ഓവുപാലം അടച്ചതോടെ ഇത് വഴിയുള്ള ഗതാഗതം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. ഈ വഴിയടഞ്ഞതോടെയും ആനങ്ങാടി ഗേറ്റ് അടക്കുന്നതോടെയും വാഹനങ്ങൾ ഒലിപ്രംകടവ്, ചേളാരി ആലുങ്ങൽ വഴി കൂട്ടുമുച്ചിയിലെത്തിയോ അല്ലെങ്കിൽ കടലുണ്ടി വഴി കടലുണ്ടിക്കടവ് പാലത്തിലെത്തിയോ യാത്ര തുടരേണ്ട ഗതികേടിലാണ്.
ദിനംപ്രതി കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ചരക്ക് വാഹനങ്ങളും സ്വകാര്യ ബസുകളുമുൾപ്പെടെ നിരവധി വാഹനങ്ങളാണ് ആനങ്ങാടി വഴി പോവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.