മുസ്ലിം ലീഗ് നേതാവിെൻറ ഫ്ലോർ മില്ല് തീയിട്ടു നശിപ്പിക്കാൻ ശ്രമം
text_fieldsവള്ളിക്കുന്ന് (മലപ്പുറം): ഗ്രാമപഞ്ചായത്തിലെ കൊടക്കാട് വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന മുസ്ലിം ലീഗ് നേതാവിെൻറ ഫ്ലോർ മില്ലിന് തീയിട്ട് നശിപ്പിക്കാൻ ശ്രമം. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ സ്ഥിരംസമിതി അധ്യക്ഷനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വള്ളിക്കുന്ന് പഞ്ചായത്ത് 14ാം വാർഡിൽ മത്സരിച്ച് വിജയിക്കുകയും ചെയ്ത നിസാർ കുന്നുമ്മലിെൻറ പിതാവും 25 വർഷം പഞ്ചായത്ത് അംഗവുമായ ബീരാെൻറ ഉടമസ്ഥയിലുള്ള കെ.ബി.എസ് ഓയിൽ ആൻഡ് ഫുഡ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് നാലിന് സി.പി.എം ആഹ്ലാദ പ്രകടനം നടന്നിരുന്നു. കൊടക്കാട് കിഴക്കെ അങ്ങാടിയിൽ നിന്ന് ആരംഭിച്ചതിന് ശേഷം കൂട്ട് മൂച്ചിയിൽ സമാപനം കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ പ്രകടനത്തിൽ ഉപയോഗിച്ച രണ്ട് ജീപ്പുകളിൽ ഏതോ ഒരു ജീപ്പിൽ വന്നവരാണ് തങ്ങളുടെ സ്ഥാപനത്തിെൻറ മതിൽ ചാടിക്കടന്ന് ആക്രമണം നടത്തിയതെന്ന് ഇവർ പറഞ്ഞു.
വരാന്തയിൽ ആളുകൾക്ക് ഇരിക്കാൻ വേണ്ടി നിർമിച്ച ബെഞ്ചിൽ വെച്ച് പടക്കം പൊട്ടിക്കുകയും വരാന്തയിൽ കൂട്ടിയിട്ട ഉണക്ക ചകിരിക്ക് തീകൊളുത്തുകയും തീ ആളി പടർന്ന് താഴെ പതിച്ച ടൈൽസ് പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുണ്ട്. ചുമരിനും തറക്കും വിള്ളൽ സംഭവിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ കൃത്യസമയത്ത് തീ അണച്ചത് കൊണ്ട് അകത്തു സൂക്ഷിച്ച എണ്ണക്ക് തീപ്പിടിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായതായും ഇവർ പറഞ്ഞു. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.